Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൈഗ്രെയ്ൻ വേദന കുറയ്ക്കും ഈ വിദ്യകൾ, അറിയൂ !

മൈഗ്രെയ്ൻ വേദന കുറയ്ക്കും ഈ വിദ്യകൾ, അറിയൂ !
, വെള്ളി, 6 മാര്‍ച്ച് 2020 (20:51 IST)
അസഹ്യമായ വേദനയാണ് മൈഗ്രെയ്ൻ രോഗികൾ അനുഭവിക്കുക. സാധാരണ തല വേദന പോലും നമുക്ക് തങ്ങാനാവില്ല അപ്പോൾ മൈഗ്രെയ്നിന്റെ വേദനയെക്കുറിച്ച് പറയേണ്ടതുണ്ടോ. മൈഗ്രെയ്ൻ വേദന ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ഈ പ്രശ്നമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. മൈഗ്രെയ്ൻ വേദനയിനിന്നും രക്ഷനേടാനുള്ള ചില വിദ്യകളെക്കുറിച്ചാണ് ഇനി പറയുന്നത്.
 
മൈഗ്രെയ്ൻ വേദന തോന്നുമ്പോൾ ഇഞ്ചിയിൽ നാരങ്ങ ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് വേദനക്ക് ആശ്വസം തരും, കട്ടൻ ചായയിൽ നാരങ്ങയും ഇഞ്ചിയും ചേർത്തും കഴിക്കുന്നതും വേദന കുറക്കാൻ സഹായിക്കും. മൈഗ്രെയ്ൻ വേദന കുറക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കറുവപ്പട്ട 
 
കറുവപ്പട്ട അരച്ച് അൽ‌പം വെള്ളം ചേർത്ത് നെറ്റിയിൽ പുരട്ടുന്നതിലൂടെ വേദനയിൽ ആശ്വാസം കണ്ടെത്താൻ സഹായിക്കും. മുട്ട, തെര്, പീനട്ട് ബട്ടര്‍, ആല്‍മണ്ട്, ഓട്സ് എന്നിവ ധാരാളമായി ആഹാരത്തി ഉൾപ്പെടുത്തുന്നതിലൂടെ മൈഗ്രെയ്ൻ വേദന വരാതിരിക്കാൻ സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഫലം ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായു മലിനികരണം കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കും, പഠനത്തിൽ കണ്ടെത്തൽ