നിങ്ങള്‍ക്കറിയുമോ? തക്കാളി വിഷമായിരുന്നു..!
, വെള്ളി, 30 ജൂണ്‍ 2023 (11:42 IST)
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ രുചി വര്‍ധിക്കാനായി നാം ഉപയോഗിക്കുന്ന പ്രധാന പച്ചക്കറിയാണ് തക്കാളി. നോണ്‍ വെജ് വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ തക്കാളി ഇല്ലെങ്കില്‍ അതിന്റെ രുചിയില്‍ തന്നെ മാറ്റം വന്നേക്കാം. അടുക്കളയിലെ രാജാവായ തക്കാളി ഒരു കാലത്ത് വിഷമായിരുന്നു..! തക്കാളി കഴിച്ചാല്‍ മരിക്കും എന്ന് പോലും വിശ്വസിച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നത്രേ...!
200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തക്കാളിയെ വിഷമായാണ് ആളുകള്‍ കണ്ടിരുന്നത്. അസിഡിറ്റി ഉള്ളതിനാലാണ് തക്കാളിയെ വിഷമായി കണക്കാക്കപ്പെട്ടിരുന്നത്. യൂറോപ്പിലും അമേരിക്കയിലും ഈ തക്കാളി വിരോധം പ്രകടമായിരുന്നു. Tomatina (ടൊമാറ്റിന) എന്ന വിഷവസ്തു തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. തക്കാളി വിഷമാണെന്ന് ആരോപിച്ച് അക്കാലത്ത് കേസ് പോലും ഉണ്ടായിരുന്നു.
1820 ജൂണ്‍ 28 നാണ് തക്കാളി വിഷവസ്തു അല്ലെന്ന് വിധി വരുന്നത്. ന്യൂ ജേഴ്‌സി കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേണല്‍ റോബര്‍ട്ട് ഗിബണ്‍ ജോണ്‍സണ്‍ ആണ് തക്കാളിയുടെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ പോരാടിയത്. കോടതിയില്‍ ആളുകള്‍ക്കിടയില്‍ വെച്ച് തക്കാളി തിന്നു കാണിച്ചാണ് കേണല്‍ ജോണ്‍സണ്‍ തക്കാളിയെ രക്ഷിച്ചത്. പിന്നീടാണ് തക്കാളിക്ക് അടുക്കളയില്‍ പ്രവേശനം ലഭിച്ചത്.
Follow Webdunia malayalam
അടുത്ത ലേഖനം