ശരീരത്തിന് അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ സി. കൂടുതല്‍ അളവിലുള്ള വിറ്റാമിന്‍ സിയെ അസ്‌കോര്‍ബിക് ആസിഡ് എന്നാണ് അറിയപ്പെടുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രധാനമായും വയറിന് പ്രശ്‌നമുണ്ടാക്കും. വയറിളക്കം, തലകറക്കം, വയര്‍ പെരുക്കം, ഓക്കാനം എന്നിവ ഉണ്ടാകാം. വിറ്റാമിന്‍ സി കൂടുന്നത് വൃക്കയിലെ കല്ല് ഉണ്ടാകുന്നതിന് കാരണമാകും.
കൂടാതെ വിറ്റാമിന്‍ സി കൂടുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നതിനും കാരണമാകും. കൂടാതെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകാനും ശരീര കലകള്‍ നശിക്കാനും കാരണമാകും. കൃത്യമായ മെഡിക്കല്‍ ടെസ്റ്റ് ഫലം ലഭിക്കാതിരിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ചും പ്രമേഹത്തിന്റെ രക്ത പരിശോധന ഫലം.