Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറ്റമിൻ ഡി ഗുളിക അപകടകാരിയാകുന്നത് എപ്പോൾ?

വൈറ്റമിൻ ഡി ഗുളിക അപകടകാരിയാകുന്നത് എപ്പോൾ?

വൈറ്റമിൻ ഡി ഗുളിക അപകടകാരിയാകുന്നത് എപ്പോൾ?
, ബുധന്‍, 21 നവം‌ബര്‍ 2018 (17:33 IST)
എല്ലുകൾക്ക് ബലം നൽകുന്നതിനായി ഇന്നത്തെ കാലത്ത് വൈറ്റമിൽ ഡി ഗുളിക കഴിക്കുന്നവർ നിരവധിപേരാണ്. മാറുന്ന ജീവിതരീതിയും ജോലിയുടെ സമ്മർദ്ദവുമെല്ലാം ഭക്ഷണത്തിലുള്ള നമ്മുടെ ശ്രദ്ധ തിരിച്ചുവിടും. കൈകൾക്കും മറ്റും വേദന വരുമ്പോൾ മാത്രമാണ് പിന്നീട് നമ്മൾ അത് ശ്രദ്ധിക്കുന്നത്.
 
എന്നാൽ എല്ലുകൾക്ക് ബലം നൽകുന്നുവെന്ന് കരുതി കഴിക്കുന്ന വൈറ്റമിൻ ഡി ഗുളികകൾ ശരിക്കും ഉപകാരപ്രദമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അതിലുപരി ഈ മരുന്നുകൾ ശരീരത്തിന് ദോഷം ചെയ്യുമെന്നും പഠനം പറയുന്നു. റിക്കറ്റ്സ്, ആസ്സ്റ്റോമലാസിയ പോലെയുള്ള അപൂർവ  അവസ്ഥ ബാധിച്ചാൽ വൈറ്റമിൻ ഡിയുടെ ​ഗുളിക കഴിക്കേണ്ടതാണ്. 
 
ഗുളികകൾക്ക് പകരം വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനാണ് ഗവേഷകർ ശുപാർശ ചെയ്യുന്നത്. സാല്‍മണ്‍ ഫിഷ്‌, കൂൺ‍, പാൽ‍, മുട്ട, ധാന്യങ്ങൾ പയര്‍ വര്‍ഗ്ഗങ്ങളും തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളം വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭാവസ്ഥയിൽ തന്നെ ഓട്ടിസം കണ്ടെത്താം