Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ഇതാ 6 വഴികൾ

രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ഇതാ 6 വഴികൾ

ചിപ്പി പീലിപ്പോസ്

, ബുധന്‍, 18 മാര്‍ച്ച് 2020 (17:26 IST)
ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കാനേ തോന്നുകയില്ലെന്ന് പറയുന്നവരുണ്ട്. രാവിലെ പുതച്ച് മൂടി കിടന്നുറങ്ങുക എന്നത് എന്ത് സുഖമുള്ള പരിപാടി ആണല്ലേ? നേരത്തേ എഴുന്നേൽക്കാൻ പലർക്കും മടിയാണ്. പക്ഷേ, രാവിലെ മടി പിടിച്ച് കിടക്കുന്നത് അത്ര നല്ല ശീലമല്ല. രാവിലെ എഴുന്നേൽക്കാനുള്ള മടി കൊണ്ടാണ് പലരും വൈകി എണീക്കുന്നത്. ചിലർ അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. പക്ഷേ നമ്മൾ ചെയ്യുന്നതോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നം കണ്ടുറങ്ങും.
 
അതിരാവിലെ ഉണരണമെന്നും ജോലികള്‍ ചെയ്യാനാരംഭിക്കണമെന്നുമെല്ലാം നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ ചില മാര്‍ഗങ്ങളുണ്ട്. ദിവസവും മടി കൂടാതെ ഉണരാൻ ഇതാ ചിലവഴികൾ. 
 
1. ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കിടക്കയിൽ സൂക്ഷിക്കാതിരിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് കുറച്ച് അകലെയായി സ്ഥാപിക്കുക. കിടക്കിയിൽ കിടന്നു കൊണ്ട് ഓഫ് ചെയ്യാൻ കഴിയാത്ത വിധത്തിലായിരിക്കണം വെയ്ക്കേണ്ടത്. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. ഇത് അലാറം അടിക്കുമ്പോൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് പോയി ഓഫാക്കാൻ നിങ്ങളെ നിർബന്ധിതരാക്കും.
 
2. മുറിയിൽ വെളിച്ചം കടത്തിവിടുക. ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയിൽ കിടപ്പ് മുറി ഒരുക്കുക. വെയിൽ മുറിയിലേക്ക് അടിക്കുന്ന രീതിയിൽ കർട്ടൺ ക്രമീകരിക്കുക. 
 
3. കിടക്കുമ്പോൾ വെള്ളം കുടിച്ച് കിടക്കുക. ഇടയ്ക്ക് ബാത്ത്‌റൂമിൽ പോകുന്നുണ്ടെങ്കിലും തിരിച്ച് വന്ന് കിടക്കുമ്പോഴും വെള്ളം കുടിക്കാൻ ശ്രമിക്കുക. കണ്ണ് തുറന്നാൽ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. മുഖം കഴുകിയാൽ പിന്നീട് ഉറക്കത്തിലേക്ക് തള്ളി വിടുന്നതിൽ നിന്നും ഇത് നിങ്ങളെ തടയുന്നു.
 
4. നേരത്തേ കിടക്കാന്‍ ശ്രമിക്കുക. കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കും. വ്യായാമം ചെയ്യാത്ത ശരീരത്തെ വേഗം ഉറക്കവും മടിയും പിടികൂടും. അതിനാൽ ഡയറ്റിലും വ്യായാമത്തിലും പരമാവധി ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കണം.
 
5. എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാകുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. വെറും 21 ദിവസം ശ്രമിച്ചാൽ മതി. പിന്നീട് നിങ്ങൾ താനേ ഉണർന്നുകൊള്ളും.  
 
6. എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. ഒരു ഉണർവ് ലഭിച്ചാൽ ഉടൻ വ്യായാമം ആരംഭിക്കുക. ശേഷം അന്നത്തെ ദിവസത്തിലേക്ക് കടക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷയരോഗം: ഇവർ കൂടുതൽ ശ്രദ്ധ നൽകണം, അറിയൂ !