ശരീരഭാരം കുറയ്ക്കുന്നതില്‍ വെള്ളം കുടിക്കുന്നത് പ്രധാനപങ്കുവഹിക്കുന്നു. ഇത് വയര്‍ നിറഞ്ഞ് അമിതമായ ആഹാരം ഉള്ളില്‍ പോകാതെ സൂക്ഷിക്കുന്നു. കൂടാതെ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. കൂടാതെ വൃക്കകളെ ശുദ്ധീകരിക്കുകയും കൊഴുപ്പിനെ വിഘടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അമിതമായി വെള്ളം കുടിക്കാനും പാടില്ല.
അതേസമയ ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കുന്ന പാനിയമാണ് ഗ്രീന്‍ ടീ. ദിവസവും മൂന്നോനാലോ കപ്പ് ഗ്രീന്‍ ടി കുടിക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ സി, സിങ്ക്, സെലെനിയം, മിനറല്‍സുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.