Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളെ നിദ്ര കടാക്ഷിക്കുന്നില്ലേ? എങ്കിൽ ഇതാ നല്ല ഉറക്കത്തിന് ചില വഴികൾ

നിങ്ങളെ നിദ്ര കടാക്ഷിക്കുന്നില്ലേ? എങ്കിൽ ഇതാ നല്ല ഉറക്കത്തിന് ചില വഴികൾ
, വെള്ളി, 16 മാര്‍ച്ച് 2018 (15:39 IST)
സ്വസ്ഥമായ ഉറക്കമാണ് നല്ല ഉന്മേഷത്തിനും ഉണർവ്വിനും ആധാരം. പകൽ മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ച്, അതു മറക്കാൻ രാത്രി സുഖസുന്ദരമായ ഒരു ഉറക്കമാണ് എല്ലാവരും ആഗ്രഹിക്കുക. എന്നിട്ടും നിദ്ര നിങ്ങളെ സ്പർശ്ശിക്കുന്നില്ലേ? എങ്കിൽ സ്വസ്ഥമായി ഉറങ്ങാനും ചില വഴികളുണ്ട്. നിങ്ങളുടെ ജീവിതചര്യയിൽ ചില ചെറിയ വ്യത്യാസങ്ങൾ വരുത്തിയാൽ മാത്രം മതി. നന്നായി ഉറങ്ങാൻ നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നാണ് ഇനി പറയാൻ പോകുന്നത്.
 
ആദ്യം ഭക്ഷണക്രമത്തിൽ നിന്നു തന്നെ തുടങ്ങാം. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബധിക്കും. രാത്രിയിൽ അരവയർ ഭക്ഷണം എന്നുള്ളത് തന്നെയാണ് ഉത്തമം. ഇല്ലെങ്കിൽ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം ശരീരം തുടങ്ങുന്നതോടെ ഉറക്കം അത്ര സുഖകരമാകില്ല. മറ്റൊന്ന് സമയമാണ്. നമ്മൾ എപ്പോൾ ഉറങ്ങാൻ കിടക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. ചില ദിവസങ്ങളിൽ നേരത്തെയും ചില ദിവസങ്ങളിൽ വൈകിയും കിടക്കുന്ന ശീലം ഒഴിവാക്കണം. ഇത് ഉറക്കത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുത്തും. 
 
ലഹരിയുടെ ഉപയോഗമാണ് മറ്റൊരു പ്രധാന പ്രശ്നം. ചിലർ ഉറക്കം ലഭിക്കാൻ വേണ്ടി മദ്യപിക്കാറുണ്ട്. ഇത് താൽക്കാലികമായി  ഉറക്കത്തിലേക്ക് കടന്നു ചെല്ലാൻ മത്രമേ സഹായിക്കു എന്നത് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മദ്യ ലഹരിയിൽ ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന ഇത്തരക്കാർക്ക് ഗാഢനിദ്ര ലഭിക്കുകയില്ല. മാത്രമല്ല മദ്യമില്ലാതെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയിലേക്ക് അവർ എത്തിച്ചേരും. ചൂട് പാലിൽ തേൻ ചേർത്ത് കഴിക്കുന്നതും നല്ല ഉറക്കം സമ്മാനിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യത്തോടടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നിനും കഴിയാതെ ആകുന്നുവോ? വഴിയുണ്ട്