Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയിൽ പേൻ ഉണ്ടാകാനുള്ള കാരണമെന്ത്?

പേന്‍ വരുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ നനഞ്ഞ മുടി കെട്ടിവയ്‌ക്കുന്നതാണ്.

What causes lice in hair?

നിഹാരിക കെ.എസ്

, ബുധന്‍, 2 ജൂലൈ 2025 (17:19 IST)
തലയില്‍ പേന്‍ ഉണ്ടെങ്കില്‍ ബുദ്ധിമുട്ടുകളും കൂടും. അസഹനീയമായ ചൊറിച്ചിൽ പ്രധാന വില്ലനാണ്. ചിരിച്ചിൽ അമിതമായാൽ തലയോട്ടിട്ടില് മുറിവുണ്ടാകും. അത് അണുബാധയ്ക്ക് കാരണമാകും. വളര്‍ച്ചയെത്തിയ ഒരു പേന്‍ ദിവസത്തില്‍ ആറ് മുട്ടയിടും. തലയിലുള്ള ഒരു ഈര് ഒരു ദിവസം ഏഴ് തവണ തലയോട്ടിയിൽ നിന്നും രക്തം കുടിക്കും. പേന്‍ വരുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ നനഞ്ഞ മുടി കെട്ടിവയ്‌ക്കുന്നതാണ്. 
 
തലയോട്ടിയില്‍ വിയര്‍പ്പ് അടിയുന്നതും പേന്‍ വളരാന്‍ കാരണമാകും. അതുകൊണ്ട് നല്ല വെള്ളത്തില്‍ തല നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് ഏറെ നേരം കെട്ടി വയ്‌ക്കാതെ തന്നെ ഉണക്കിയെടുക്കുക. ദിവസവും തല നല്ല തണുത്ത വെള്ളത്തിൽ കഴുകുക. തലയോട്ടി വിയര്‍ത്തിട്ടുണ്ടെങ്കില്‍ നന്നായി ഷാമ്പൂ ഉപയോഗിച്ചോ താളി ഉപയോഗിച്ചോ കഴുകി വൃത്തിയാക്കുക. ശേഷം മുടിയെ നന്നായി ഉണക്കുക. ടവലോ, ഹെയര്‍ ഡ്രയറോ ഉപയോഗിച്ച് മുടി ഉണക്കിയെടുക്കാവുന്നതാണ്.
 
* പേന്‍ ശല്യം കുറയ്‌ക്കാന്‍ ഏറെ കാലം മുമ്പ് മുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് തുളസിയില. 
 
* അതുപോലെ തന്നെ മല്ലിയിലയും നല്ലൊരു ഉപാധിയാണ്.
 
* തുളസിയും മല്ലിയിലയും നന്നായി അരച്ച് പേസ്റ്റാക്കി തലയിൽ തേയ്ക്കുക.
 
* പേന്‍ ശല്യം അകറ്റാനുള്ള ഒരു പ്രധാന മാര്‍ഗമാണ് ബേബി ഓയില്‍. 
 
* ഒലീവ് ഓയിലും പേന്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

LDL Cholestrol: നിശബ്ദ കൊലയാളി അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍; വേണം ജാഗ്രത, അറിയേണ്ടതെല്ലാം