ഇത്രയ്ക്ക് അപകടകാരി ആയിരുന്നോ? തണുത്ത വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്...
വെള്ളത്തിൽ തന്നെ രണ്ട് ഇഷ്ടങ്ങൾ ഉള്ളവരുണ്ട്. തണുത്ത വെള്ളം കുടിക്കുന്നവരും, ചൂട് വെള്ളം കുടിക്കുന്നവരും.
വെള്ളം കുടിക്കുക എന്നത് ദൈനംദിന ജീവിതത്തിൽ വളരെ അത്യാവശ്യമുള്ള കാര്യമാണ്. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളും കുടിക്കാതിരിക്കുമ്പോഴുള്ള ദോഷങ്ങളെ കുറിച്ചും അറിയാവുന്നവരാണ് ഏറെയും. വെള്ളത്തിൽ തന്നെ രണ്ട് ഇഷ്ടങ്ങൾ ഉള്ളവരുണ്ട്. തണുത്ത വെള്ളം കുടിക്കുന്നവരും, ചൂട് വെള്ളം കുടിക്കുന്നവരും. തണുത്ത വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ദഹനത്തെ സഹായിക്കുമെന്നും ഒക്കെയുളള കൗതുകം ജനിപ്പിക്കുന്ന ചില കാര്യങ്ങള്‍.
യഥാര്‍ഥത്തില്‍ തണുത്ത വെള്ളം കുടിക്കുന്നതു കൊണ്ട് ചില ദോഷങ്ങൾ ഒക്കെയുണ്ട്. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 1978 ല്‍ 15 പേരില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് തണുത്ത വെള്ളം മൂക്കിലെ മ്യൂക്കസിന്റെ കട്ടി വര്‍ധിപ്പിക്കുകയും അവ ശ്വസനനാളത്തിലൂടെ കടന്നുപോകുന്നതിന് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഹെല്‍ത്ത് ലൈന്‍ ആണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്.
ചിലതരം ആരോഗ്യ പ്രശ്‌നമുളള വ്യക്തികളില്‍ തണുത്ത വെള്ളം ആ പ്രശ്‌ന.ങ്ങള്‍ വഷളാക്കും. 2001 ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച് മൈഗ്രേന്‍ ഉള്ള വ്യക്തികള്‍ തണുത്ത വെള്ളം കുടിക്കുന്നത് രോഗലക്ഷണങ്ങള്‍ തീവ്രമാക്കുമെന്ന് കണ്ടെത്തിയിരുന്നു. പരമ്പരാഗതമായ ചൈനീസ് വൈദ്യശാസ്ത്രത്തില്‍ ചൂടുള്ള ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് പറയുന്നത്.
അതുകൊണ്ടാണ് ഭക്ഷണത്തോടൊപ്പം ചൂടുവെള്ളം മറ്റ് ചൂടുള്ള പാനീയങ്ങളോ നല്‍കുന്നത്. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളം ചൂടിന് ആശ്വാസം നല്‍കില്ല എന്ന ആശയം പല സംസ്‌കാരങ്ങളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ അവകാശവാദങ്ങള്‍ സ്വീകരിക്കാനോ നിഷേധിക്കാനോ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.