Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ഇന്ന് പല ആധുനിക മാതാപിതാക്കളും ജനനസമയത്തെ തങ്ങളുടെ വിലയേറിയ സന്തോഷത്തിനായി സ്റ്റെം സെല്‍ ബാങ്കിംഗ് തിരഞ്ഞെടുക്കുന്നു

What is stem cell banking

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 9 മെയ് 2025 (19:17 IST)
മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ ജനനം ഒരു നാഴികക്കല്ലാണ്. അത് വളരെയധികം സന്തോഷവും  ഉത്തരവാദിത്തവും കൊണ്ടുവരുന്നു. പുതിയ തലമുറയിലെ മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പുകളിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും കൂടുതല്‍ ശ്രദ്ധാലുക്കളാണ്. ഇന്ന് പല ആധുനിക മാതാപിതാക്കളും ജനനസമയത്തെ തങ്ങളുടെ വിലയേറിയ സന്തോഷത്തിനായി സ്റ്റെം സെല്‍ ബാങ്കിംഗ് തിരഞ്ഞെടുക്കുന്നു. ഈ പ്രക്രിയ ഭാവിയില്‍ വളരെയധികം ഉപകാരപ്രദമാണ്. കൂടുതല്‍ അഡ്വാന്‍സ്ഡ് ആയ കുടുംബങ്ങള്‍ക്കിടയില്‍, സ്റ്റെം സെല്‍ ബാങ്കിംഗ് ജനന പദ്ധതികളുടെ ഒരു സാധാരണ ഭാഗമായി മാറിയിരിക്കുന്നു. നവജാത ശിശുവിന്റെ പൊക്കിള്‍ക്കൊടി രക്തവും കലകളും സംരക്ഷിക്കുന്നതിനുള്ള വിപ്ലവകരമായ ഒരു സാങ്കേതികവിദ്യയാണ് സ്റ്റെം സെല്‍ ബാങ്കിംഗ്. 
 
ജനനസമയത്ത് ശേഖരിക്കുന്ന ഈ രക്തത്തില്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ നിര്‍മാണ ബ്ലോക്കുകളായ ഹെമറ്റോപോയിറ്റിക് സ്റ്റെം സെല്ലുകള്‍ ധാരാളമുണ്ട്. സംഭരിക്കുന്ന രക്തത്തിന് 80-ലധികം ജീവന്‍ അപകടപ്പെടുത്തുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ കഴിയുമെന്നതിനാല്‍, സ്റ്റെം സെല്‍ ബാങ്കിംഗ് വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രചാരം നേടിയിട്ടുണ്ട്. രക്താര്‍ബുദം, തലസീമിയ, ചില ഉപാപചയ വൈകല്യങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍ എന്നിവയുള്‍പ്പെടെ  ഗുരുതരമായ പല രോഗങ്ങളും ഈ കോശങ്ങള്‍ക്ക് ചികിത്സിക്കാന്‍ കഴിയും. സ്റ്റെം സെല്ലുകളുടെ സംരക്ഷിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കും.
 
കൂടാതെ ശേഖരണ പ്രക്രിയയും സുരക്ഷിതമാണ്. പ്രസവശേഷം ഉടന്‍ തന്നെ സംഭരണ രീതി നടത്തുന്നു, ഇത് വേദനാരഹിതമാണ്. അതിനുശേഷം, കോര്‍ഡ് ബ്ലഡ് നേരിട്ട് ഒരു ലബോറട്ടറിയിലേക്ക് അയയ്ക്കുകയും വിദഗ്ധരുടെ സംഘം അത് പ്രോസസ്സ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ചില ജനിതക രക്ത വൈകല്യങ്ങള്‍ നമ്മുടെ രാജ്യത്ത് വ്യാപകമായി കാണപ്പെടുന്നതിനാല്‍ സ്റ്റെം സെല്‍ ബാങ്കിംഗിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. ഈ രോഗങ്ങളുടെ അറിയപ്പെടുന്ന ചരിത്രമുള്ള കുടുംബങ്ങള്‍ സ്റ്റെം സെല്‍ സംരക്ഷണം തിരഞ്ഞെടുക്കുന്നു. 
 
പാരമ്പര്യ അപകടസാധ്യതകള്‍ക്ക് പുറമേ, ജീവിതശൈലിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗങ്ങളും വ്യാപകമായി ഉയര്‍ന്നുവരുന്നു, ഇവയ്ക്കും സ്റ്റെം സെല്‍ തെറാപ്പി ഗുണം ചെയ്യും. രക്ത വൈകല്യങ്ങള്‍ക്കു പുറമേ, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ടൈപ്പ് 1 പ്രമേഹം തുടങ്ങിയ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനുള്ള സാധ്യതയെ കുറിച്ചും ഗവേഷകര്‍ പഠനം നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം