Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊയിലാണ്ടിയില്‍ പുഴയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം പൊക്കിള്‍കൊടി മുറിച്ച് മാറ്റാത്ത നിലയില്‍

കൊയിലാണ്ടിയില്‍ പുഴയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം പൊക്കിള്‍കൊടി മുറിച്ച് മാറ്റാത്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ഡിസം‌ബര്‍ 2024 (08:48 IST)
കൊയിലാണ്ടിയില്‍ പുഴയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പൊക്കിള്‍കൊടി മുറിച്ച് മാറ്റാത്ത നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നെല്ലിയാടി കളത്തില്‍ കടയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മീന്‍ പിടിക്കാന്‍ പോയവരാണ് സംഭവം ശ്രദ്ധിച്ചത്.
 
ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. പുഴയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയിലെടുക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sabarimala News: ശബരിമല തീര്‍ഥാടകര്‍ അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക; പനി പടരുന്നു