Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൈരും യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസമെന്ത്? ഏതാണ് നല്ലത്

തൈരും യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസമെന്ത്? ഏതാണ് നല്ലത്

നിഹാരിക കെ.എസ്

, വ്യാഴം, 23 ജനുവരി 2025 (13:16 IST)
തൈര് വാങ്ങാൻ പോയാൽ തൊട്ടടുത്ത് തന്നെ യോഗര്‍ട്ടും ഉണ്ടാകും. അപ്പോൾ ഒരു സംശയം വരും, ഇതില്‍ ഏതാണ് നല്ലത്? ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. ഇവ രണ്ടും ഒന്നാണെന്ന് കരുതിയിരിക്കുന്നവരും കുറവല്ല. എന്നാൽ അത് അങ്ങനെയല്ല. ഇവ രണ്ടും രണ്ടാണ്. 
 
നല്ല കട്ട തൈരുണ്ടെങ്കില്‍ അതുകൊണ്ട് മാത്രം ചോറു കഴിക്കുന്നവരുണ്ട്. കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്നതാണ് തൈര്. പാലില്‍ അടങ്ങിയ കെസിന്‍ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാകുന്നത്. 
 
യോഗര്‍ട്ട് നിയന്ത്രിത ഫെര്‍മെന്‍റേഷന് വിധേയമാകുന്നതാണ്. ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്‌റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരികളെ ഉപയോഗിച്ചാണ് പാല്‍ പുളിപ്പിക്കുന്നത്. കൂടാതെ പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന ദ്രാവകം (വേ) നീക്കം ചെയ്ത ശേഷമാണ് യോഗര്‍ട്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ യോഗര്‍ട്ട് കൂടുതല്‍ കട്ടിയുള്ളതും ക്രീമിയുമായി മാറുന്നു.
 
അതുകൊണ്ട് ഇവ രണ്ടിന്‍റെ രുചിയിലും ഘടനയിലും വ്യത്യാസപ്പെട്ടിരിക്കും. നെഞ്ചെരിച്ചില്‍ ഉള്ളവര്‍ തൈര് കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. അത്തരക്കാര്‍ യോഗര്‍ട്ട് കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ കലോറിയുടെ അളവും രണ്ടിലും ഏകദേശം ഒരുപോലെയായിരിക്കും. തൈരും യോഗര്‍ട്ടും മികച്ച പ്രോബയോട്ടിക്കാണ്. അതുകൊണ്ട് കുടലിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കും.
 
അതേസമയം അരിച്ചെടുക്കുമ്പോള്‍ ലാക്ടോസ് നീക്കം ചെയ്യപ്പെടുന്നതിനാല്‍ യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ സാധാരണ തൈരില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ യോഗര്‍ട്ടില്‍ ഉണ്ടാകും. അമിത രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഇവ രണ്ടും സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവേളകളില്‍ ഭക്ഷണം കഴിക്കണം, ടൈം ടേബിള്‍ വയ്ക്കുന്നത് നല്ലത്; പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്