Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാൽ ചെയ്യേണ്ടത് എന്ത്?

കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാൽ ചെയ്യേണ്ടത് എന്ത്?

നിഹാരിക കെ.എസ്

, ഞായര്‍, 9 ഫെബ്രുവരി 2025 (10:20 IST)
കുഞ്ഞുങ്ങളുടേയും കുട്ടികളുടേയുമെല്ലാം തല മുട്ടുന്നത് സാധാരണയാണ്. കളിക്കുന്നതിനിടയിലും നടക്കുന്നതിനിടയിലുമെല്ലാം വീഴുകയും തല നിലത്തോ ഭിത്തിയിലോ ഇടിക്കുകയും ചെയ്യാറുണ്ട്. നാം ചിലപ്പോൾ ഇത് കാര്യമായി എടുക്കാറില്ല. എന്നാൽ ചിലപ്പോൾ ഇത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ബ്രെയിനിന് ചുറ്റും തലയോട്ടിയുണ്ടാകും. ഇതിനാൽ ബ്രെയിനിനുള്ളിൽ ഏന്തെങ്കിലും ബ്ലീഡിംഗോ മറ്റോ ഉണ്ടായാൽ പുറത്തേയ്ക്ക് പോകാനാകില്ല. ഇത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാം. കൂടുതൽ ബ്ലീഡിംഗായാൽ ജീവിതകാലം മൊത്തം ശരീരം തളർന്ന് പോകുക പോലെയുള്ള പല പ്രശ്‌നങ്ങളുമുണ്ടാകാം. 
 
നിരവധി ലക്ഷണങ്ങളാണ് കുട്ടികൾ വീണാൽ അപകടസൂചനയായി കാണാവുന്നത്. ഇങ്ങനെ വീണാൽ 24 മണിക്കൂർ പ്രത്യേക ശ്രദ്ധ വേണം. തല മുട്ടിയ ശേഷം കുട്ടികൾക്ക് ക്ഷീണം, തല ചുറ്റൽ, മയങ്ങിപ്പോകുക തുടങ്ങിയവ ഉണ്ടെങ്കിൽ അടിയന്തിര ശ്രദ്ധ വേണം. കുട്ടിയ്ക്ക് അപസ്മാരമുണ്ടായാൽ ശ്രദ്ധ വേണം. ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ ബ്ലീഡിംഗോ വെള്ളം പോലെ എന്തെങ്കിലുമോ പുറത്തു വവരുന്നുവെങ്കിൽ ശ്രദ്ധ വേണം. ഇതുപോലെ അബോധാവസ്ഥയിലായാൽ അതും ശ്രദ്ധിയ്ക്കാം.
 
വീണതിന് ശേഷം കുട്ടി തുടർച്ചയായി ഛർദിയ്ക്കുന്നുവെങ്കിൽ ശ്രദ്ധ വേണം. ഇതുപോലെ പെട്ടെന്ന് തന്നെ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുക, തലവേദന വീണ്ടും വീണ്ടുമുണ്ടാകുക, ബാലൻസ് പ്രശ്‌നം എല്ലാം അപകടസൂചനയാണ്. ഇതുപോലെ എപ്പോഴും ഉറങ്ങിയുറങ്ങിപ്പോകുക, അതായത് സാധാരണ ഉറങ്ങാത്ത സമയത്ത് ഉറങ്ങിയാൽ ശ്രദ്ധ വേണം.
 
കുട്ടികൾക്ക് പലപ്പോഴും വീണിട്ടുണ്ടാകുന്ന അപകടങ്ങളാണ്. തലയിൽ ചെറിയ വീക്കമോ മറ്റോ ഉണ്ടെങ്കിൽ ഐസ് പായ്ക്ക് വയ്ക്കാം. കുട്ടികൾക്ക് പാരസെറ്റമോൾ പോലുള്ളവ കൊടുക്കാനും സാധിയ്ക്കും. എന്നാൽ ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നതാണ് കൂടുതൽ നല്ലത്. കുട്ടികളാണെങ്കിലും കുഞ്ഞുങ്ങളാണെങ്കിലും തലയിടിച്ച് വീണാൽ അത് നിസാരമായി എടുക്കരുത്. ചിലപ്പോൾ നിസാരമായിരിയ്ക്കാം. എങ്കിൽ പോലും ഇത് പ്രശ്‌നമായി നമുക്ക് തോന്നുന്നുവെങ്കിൽ, കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥതകളെങ്കിൽ മെഡിക്കൽ സഹായം തേടുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ സിടി സ്‌കാൻ പോലുള്ളവ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേബി ബമ്പ് ഇല്ലാത്ത ഗര്‍ഭിണിയോ? അറിയാം കൂടുതല്‍