വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?
വയറുവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരമാണ്.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉലുവ. വയറുവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരമാണ്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ എ, സി, ഫൈബർ തുടങ്ങിയവ അടങ്ങിയ ഉലുവ കുതിർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്.
* അതിരാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
* അസിഡിറ്റി, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് ഉലുവ വെള്ളം ഉത്തമ പരിഹാരം.
* ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
* ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഉലുവ വെള്ളം നല്ലതാണ്
* ഉലുവ കുതിർത്ത് വെള്ളം രാലിലെ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കും
* ആൻറി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഉലുവ വെള്ളം
* ഉലുവ വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
* വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും ഉലുവ വെള്ളം ഉത്തമം