Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേപ്പർ കപ്പിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും?

Paper Cup Side Effects

അഭിറാം മനോഹർ

, ഞായര്‍, 27 ഏപ്രില്‍ 2025 (18:36 IST)
ഓഫീസുകളിലോ യാത്രയിലോ പലപ്പോഴും നമ്മള്‍ ചൂടുള്ള ചായയോ കാപ്പിയോ പേപ്പര്‍ കപ്പില്‍ കുടിക്കാറുണ്ട്. പക്ഷേ, ഈ സൗകര്യപ്രദമായ പേപ്പര്‍ കപ്പുകള്‍ നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് എന്തുകൊണ്ടെന്ന് നോക്കാം
 
പേപ്പര്‍ കപ്പുകള്‍ക്കുള്ളില്‍ ഒരു പ്ലാസ്റ്റിക് ലെയര്‍ (HDPE - High-Density Polyethylene) ഉണ്ട്. ചൂടുള്ള പാനീയങ്ങള്‍ ഈ പാളി ഉരുകാന്‍ കാരണമാകുന്നു. ഇത് മൈക്രോപ്ലാസ്റ്റിക്‌സും വിഷ രാസവസ്തുക്കളും പാനീയത്തിലേക്ക് കലരാന്‍ കാരണമാകുന്നു. ഇത് മൂലം ഹോര്‍മോണ്‍ അസന്തുലനം, ക്യാന്‍സര്‍, പ്രത്യുല്പാദന പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യതയേറെയാണ്. പ്രത്യുല്പാദന ആരോഗ്യത്തെയും ഇത് ബാധിക്കുന്നു. ചൂടുള്ള ചായ/കാപ്പിയില്‍ കലരുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ രക്തത്തിലൂടെ ശരീരത്തില്‍ പ്രവേശിച്ച് ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പല പേപ്പര്‍ കപ്പുകളും ബയോഡിഗ്രേഡബിള്‍ അല്ല എന്നതിനാല്‍ മണ്ണിനെ മലിനമാക്കാനും ഇവ കാരണമാകാം.
 
പേപ്പര്‍ കപ്പുകള്‍ക്ക് പകരമായി സ്റ്റെയിന്‍ലെസ് സ്റ്റീല്‍, സെറാമിക്, ഗ്ലാസ് കപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. പേപ്പര്‍ കപ്പുകളില്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുകയാണെങ്കില്‍ 14 മിനിറ്റുള്ളില്‍ ഇത് കുടിച്ചുതീര്‍ക്കാന്‍ ശ്രദ്ധിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് വരുന്നു; ശ്രദ്ധിക്കണം, ചെറിയ ലക്ഷണമല്ല