സീസണല്‍ രോഗങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്ന കാലമാണ് മണ്‍സൂണ്‍ സമയം. കേരളത്തില്‍ മഴ ശക്തമായി നില്‍ക്കുന്ന കര്‍ക്കടകമാസം ആത്മീയമായും ആരോഗ്യപരമായും ഏറെ പ്രാധാന്യമുള്ള സമയമാണ്. കര്‍ക്കടകമാസത്തില്‍ ദഹനശക്തി സാധാരണയായി കുറയുന്നു. കൂടാതെ ത്രിദോഷങ്ങളായ വാതം, കഫം, പിത്തം എന്നിവയുടെ ബുദ്ധിമുട്ടുകളും ഈ സമയത്ത് വര്‍ധിക്കാറുണ്ട്. അതിനാല്‍ തന്നെ ആരോഗ്യസംരക്ഷണത്തിനായി ഔഷധകഞ്ഞി ഈ കാലയളവില്‍ കഴിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്.
കര്‍ക്കടക കഞ്ഞിയിലെ ചേരുവകള്‍
-
ഞവര അരി, കുത്തരി
-
-
മുക്കൂറ്റി, കീഴാര്‍നെല്ലി, ചെറുള , മുയല്‍ ചെവിയന്‍, കറുക തുടങ്ങിയ ഔഷധസസ്യങ്ങള്‍
-
-
ഉലുവ, പ്രാദേശിക കടകളില്‍ ലഭിക്കുന്ന ആറ് ധാന്യങ്ങളുടെ കിറ്റ്
-
-
ഇഞ്ചി, കുരുമുളക്, ജീരകം മുതലായവ
-
-
രുചിക്ക് ശര്‍ക്കരയോ, ഈന്തപ്പഴമോ ചേര്‍ക്കാം
മഴക്കാലത്ത് ഔഷധകഞ്ഞി കുടിക്കുന്നതിലെ ഗുണങ്ങള്‍
-
ത്രിദോഷങ്ങള്‍ ഇല്ലാതെയാക്കുന്നു
-
രക്തം ശുദ്ധീകരിക്കുന്നു
-
ദഹനം മെച്ചപ്പെടുത്തുന്നു
-
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
-
മാനസികമായി മെച്ചപ്പെടുത്തുന്നു, നല്ല ഉറക്കം സമ്മാനിക്കുന്നു
സാധാരണയായി ഒരു മാസമാണ് ഔഷധകഞ്ഞി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ചിലര്‍ ആവശ്യാനുസാരം 10,20,30,40 ദിവസങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. വയറിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഔഷധകഞ്ഞി ഉത്തമമാണ്.