Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗഡർ ഇട്ടാൽ ചൂടുകുരു പോകുമോ?

പൗഡർ ഇട്ടാൽ ചൂടുകുരു പോകുമെന്ന് കരുതുന്നവരുന്നുണ്ട്.

Hot Spot

നിഹാരിക കെ.എസ്

, ഞായര്‍, 11 മെയ് 2025 (11:45 IST)
ചൂടുകാലത്ത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു. വേനൽക്കാലമായാൽ ഇതിനെ പ്രതിരോധിക്കലും ഒരു ചടങ്ങാണ്. ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടു കുരു ഉണ്ടാകുന്നത്. പലരിലും പല രീതിയിലാണ് ഇത് ഉണ്ടാവുക. ചിലർക്ക് അലർജിയാകും. സഹിക്കാൻ കഴിയാത്ത ചൊറിച്ചിലും ഉണ്ടാകും. പൗഡർ ഇട്ടാൽ ചൂടുകുരു പോകുമെന്ന് കരുതുന്നവരുന്നുണ്ട്. എന്താണ് ഇതിലെ സത്യാവസ്ഥ?. ചൂടുകുരുവിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?
 
* അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക
 
* അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
 
* ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക 
 
* പൗഡർ ചൂടുകുരു കളയില്ല
 
* പൗഡർ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും 
 
* അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടരുത് 
 
* സോപ്പ് അമിതമായി ഉപയോഗിക്കുന്നത് നിർത്തുക 
 
* വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം