Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കാലത്ത് തണുത്ത വെള്ളം കുടിക്കാമോ? ഗുണദോഷങ്ങൾ അറിയാം!

Cold Water

അഭിറാം മനോഹർ

, വ്യാഴം, 1 മെയ് 2025 (19:30 IST)
കടുത്ത വേനലില്‍ തണുത്ത വെള്ളം കുടിക്കുന്നത് താത്കാലികമായി വലിയ ആശ്വാസം നല്‍കുന്നുന്ന ഒന്നാണ്. എന്നാല്‍ കടുത്ത ചൂടില്‍ എല്ലായ്‌പ്പോഴും തണുത്ത വെള്ളമാണ് കുടിക്കുന്നതെങ്കില്‍ അത് ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നതാണ് സത്യം. കടുത്ത ചൂടില്‍ നിന്നും ആശ്വാസം തേടേണ്ടത് ആവശ്യമാണെങ്കിലും അതിന് എപ്പോഴും തണുത്ത വെള്ളത്തെ ആശ്രയിക്കുന്നത് അത്ര നല്ല ശീലമല്ല.,
 
 
ശരീരത്തിന്റെ അമിതമായ ചൂട് കുറച്ച് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കാന്‍ തണുത്ത വെള്ളത്തിന് സാധിക്കും. ഇത് ഹീറ്റ് സ്‌ട്രോക്ക് സാധ്യത കുറയ്ക്കുകയും ശരീര താപനിലയെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വയറുവേദന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകാം.തണുത്തവെള്ളം രക്തക്കുഴലുകള്‍ സങ്കോചിക്കുന്നതിന് കാരണമാകുന്നതിനാല്‍ തലവേദന സാധ്യത ഉയര്‍ത്തുകയും ചെയ്യും. കൂടാതെ തൊണ്ടയില്‍ അസ്വസ്ഥതകള്‍ക്കും ഈ തണുത്തവെള്ളം കാരണമാകും. എപ്പോഴും ചൂടാറിയ മിതമായ തണുപ്പുള്ള വെള്ളം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിന് തൊട്ട് മുന്‍പോ ശേഷമോ തണുത്ത വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കാം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ടാണ് കുട്ടികളില്‍ സ്വഭാവ വൈകല്യം ഉണ്ടാകുന്നതെന്നറിയാമോ, ഇക്കാര്യങ്ങള്‍ അറിയണം