Publish Date: Mon, 11 Mar 2024 (14:14 IST)
Updated Date: Mon, 11 Mar 2024 (14:18 IST)
ഉറക്കം വന്നില്ലെങ്കില്‍ മദ്യം കഴിച്ചാല്‍ ഉറക്കം വരുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. നല്ല ഉറക്കത്തെ മദ്യം തടസപ്പെടുത്തും. രാത്രിമുഴുവനും മദ്യം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഗുണകരമല്ലാത്ത നേരിയ ഉറക്കമാണ് മദ്യം ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ പിറ്റേദിവസത്തെ ക്ഷീണമുള്ളതും അശാന്തിയുള്ളതുമാക്കും.
അതുപോലെ അത്താഴം കഴിച്ചതിനുശേഷം കോഫി കുടിക്കുന്നതും ദഹനത്തിന് നല്ലതാണെന്ന ധാരണ പലര്‍ക്കും ഉണ്ട്. കോഫി ഉറക്കം നഷ്ടപ്പെടുത്തുമെന്ന് നമുക്കെല്ലാവര്‍ക്കും തന്നെ അറിയാം. കോഫിക്ക് പുറമെ ശീതളപാനിയങ്ങളാണ് മറ്റൊരു അപകടകാരി. പല നിറത്തിലും ഫ്ലേവറിലും ലഭ്യമായ ഈ ബോട്ടിലുകളില്‍ അടങ്ങിയ കഫീന്‍ ഉറക്കം നഷ്ടപ്പെടുത്തും. അതേസമയം ചോക്ളേറ്റുകളിലും മറ്റും കാണപ്പെടുന്ന ബദാമുകളിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. നമ്മള്‍ ഉന്മേഷത്തിനായി കുടിക്കുന്ന എനര്‍ജി ഡ്രിങ്കുകളിലും കഫീന്‍ ധാരാളമായുണ്ട്. ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീന്‍ ബാറുകളിലും വലിയ തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു.