Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതമായി കോര്‍ട്ടിസോള്‍ ഉള്ള യുവതികള്‍ക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം!

ഇത്തരത്തില്‍ സ്ത്രീകളുടെ മുഖത്ത് രോമം അമിതമായി വളരുന്നതിനെ ഹെയര്‍സ്യൂട്ടിസം എന്നാണ് പറയുന്നത്.

Women in Thirty Life Changes, Brushing in healthy way, Changes that women faces in  thirties, മുപ്പതുകളില്‍ സ്ത്രീകളില്‍ വരുന്ന മാറ്റം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഒക്‌ടോബര്‍ 2025 (17:29 IST)
സ്ത്രീകളുടെ മുഖത്ത് അമിതമായി രോമം വളരുന്നത് ചില അസുഖങ്ങള്‍ മൂലമാകാം. ഇത്തരത്തില്‍ സ്ത്രീകളുടെ മുഖത്ത് രോമം അമിതമായി വളരുന്നതിനെ ഹെയര്‍സ്യൂട്ടിസം എന്നാണ് പറയുന്നത്. ഇതിനുള്ള ആദ്യത്തെ കാരണം ജനറ്റിക്കാണ്. പാരമ്പര്യമായി ഇത്തരത്തില്‍ രോമവളര്‍ച്ചയുള്ളവരുടെ കുടുംബത്തില്‍ ജനിച്ചവര്‍ക്ക് രോമവളര്‍ച്ചയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലമുള്ള സൈഡ് എഫക്ട് കൊണ്ടും ഇത്തരത്തില്‍ മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം. 
 
അമിതവണ്ണം മൂലം ഹോര്‍മോണുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ കൊണ്ടും ഇത്തരത്തില്‍ ഉണ്ടാകാം. മറ്റൊന്ന് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് ആണ്. ശരീരത്തില്‍ അമിതമായ അളവില്‍ കോര്‍ട്ടിസോള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് മൂലമുണ്ടാകുന്ന കുഷിങ് സിന്‍ഡ്രം മൂലവും ഇങ്ങനെ സംഭവിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം