Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Pickel

നിഹാരിക കെ.എസ്

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (19:25 IST)
അച്ചാറിനോട് മലയാളികൾക്ക് അടങ്ങാത്ത പ്രേമമാണ്. ചോറിന് എത്ര കറിയുണ്ടെങ്കിലും അച്ചാർ കൂടെ ഉണ്ടെങ്കിലേ അത് പൂർണമാകൂ എന്ന് കരുതുന്നവരുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കും ബിരിയാണിക്കും വരെ അച്ചാർ സ്ഥിരമായി കഴിക്കുന്നവരുണ്ട്. മാങ്ങ, നാരങ്ങ, വെളുത്തുള്ളി, പാവയ്ക്ക, കാരറ്റ്, ഇഞ്ചി മുതൽ നോൺ-വെജ് അച്ചാറുകൾ വരെ ഇന്ന് സുലഭമാണ്.
 
അച്ചാർ കഴിക്കുന്നതൊക്കെ കൊള്ളാം. എന്നാൽ, അത് അധികമായാൽ പ്രശ്നമാണ്. അച്ചാർ കഴിപ്പ് അമിതമായാൽ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാം. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെ വഷളാക്കാനും കാരണമാകും. 
 
അച്ചാറിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ്, രക്തസമ്മർദം വർധിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. അസിഡിറ്റിയുടെ ഒരു പ്രധാന കാരണം ഒരു പരിധിവരെ അച്ചാറിന്റെ അമിത ഉപയോഗമാണ്. കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെയും അച്ചാർ ഉണ്ടാക്കുന്നതാണ് നല്ലത്
 
പ്രത്യേകിച്ച്, കടകളിൽ നിന്ന് വാങ്ങുന്ന പ്രിസർവേറ്റീവുകളും അമിതമായി ഉപ്പും അടങ്ങിയ അച്ചാറുകൾ. ഇത് കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് വരെ കാരണമാകാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറുകൾ ആരോഗ്യപ്രദമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം