Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശു മാത്രമല്ല, എല്ലാ ജന്തുക്കളും ഓക്സിജന്‍ പുറത്തുവിടുന്നുണ്ട്!

പശു ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടോ?

പശു മാത്രമല്ല, എല്ലാ ജന്തുക്കളും ഓക്സിജന്‍ പുറത്തുവിടുന്നുണ്ട്!
, ചൊവ്വ, 17 ജനുവരി 2017 (12:42 IST)
പശു ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു എന്നതാണല്ലോ പുതിയ സംവാദവിഷയം. അങ്ങനെ ഓക്സിജന്‍ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്നും ഉയര്‍ന്നുകേട്ട വാദമാണ്. എന്നാല്‍ എന്താണ് സത്യം? യഥാര്‍ത്ഥത്തില്‍ പശു ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ടോ?
 
പശു ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍ പശു ഓക്സിജന്‍ പുറത്തുവിടുന്നുണ്ട് എന്നത് സത്യം. അതായത് പശു ഉള്ളിലേക്കെടുക്കുന്ന ഓക്സിജന്‍റെ കുറച്ച് ശതമാനം മാത്രം പുറത്തേക്കുവിടുന്നുണ്ട്. ശരീരം മുഴുവന്‍ ഓക്സിജനും ആഗിരണം ചെയ്യാത്തതുകൊണ്ടാണ് അത്.
 
പക്ഷേ അത് പശുവിന് മാത്രമുള്ള ഒരു സവിശേഷതയല്ല. മനുഷ്യനടക്കം എല്ലാ ജന്തുക്കളും ഇങ്ങനെ തന്നെയാണ്. ഓക്സിജന്‍ ഉള്ളിലേക്കെടുക്കുകയും ഓക്സിജന്‍ മാത്രം പുറത്തേക്കുവിടുകയും ചെയ്യുന്നു എന്ന വാദം ശുദ്ധ പൊള്ളത്തരമാണെന്നത് 100 ശതമാനം സത്യം.
 
പശു ഉള്‍പ്പടെ എല്ലാ ജന്തുക്കളും പുറത്തേക്ക് വിടുന്നതില്‍ ഓക്സിജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും നൈഡ്രജനും എല്ലാം അടങ്ങിയിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാര്യത്തിലെങ്കിലും സംതൃപ്തി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതെല്ലാം ചെയ്തേ മതിയാകൂ !