Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലം എത്തിയത് അറിഞ്ഞില്ലേ? ഭക്ഷണ രീതി ചെറുതായി ഒന്ന് മാറ്റിക്കോളൂ...

മഴക്കാലം എത്തിയത് അറിഞ്ഞില്ലേ; ഇനിയെങ്കിലും ഒഴിവാക്കു ഫാസ്റ്റ് ഫുഡ്

മഴക്കാലം എത്തിയത് അറിഞ്ഞില്ലേ? ഭക്ഷണ രീതി ചെറുതായി ഒന്ന് മാറ്റിക്കോളൂ...
, വെള്ളി, 23 ജൂണ്‍ 2017 (17:38 IST)
മഴക്കാലത്തെ എല്ലാവരും ഇഷ്ടപ്പെടാറുണ്ട്. നല്ലതണുപ്പില്‍ പുതച്ച് ഉറങ്ങാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആരോഗ്യത്തെ കടന്നാക്രമിക്കുന്ന പല രോഗങ്ങളും ഈ കാലത്താണ് വരുന്നത്. പകര്‍ച്ച പനി പോലെയുള്ള രോഗങ്ങളും ഈ കാലത്ത് അധികം കണ്ടുവരുന്നവയാണ്.
 
ഇത്തരത്തിലിള്ള പ്രശനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരിക്കാന്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. വളരെ പെട്ടന്നു രോഗങ്ങള്‍ പിടിപ്പെടുന്ന ഈ  കാലഘട്ടങ്ങളില്‍ ഭക്ഷണം രീതി നന്നായി ശ്രദ്ധിക്കണം. നമുക്ക് അറിയാം മഴക്കാലമല്ല മഞ്ഞ് കാലമല്ല  ചില ഇഷ്ട്ങ്ങള്‍ മാറ്റാന്‍ പലര്‍ക്കും പലപ്പോഴും ബുദ്ധിമുട്ടാണ് അങ്ങനെയുള്ളവര്‍ ഇത് ഒന്ന് വായിക്കണം.
 
മഴക്കാലത്ത് കഴിവതും പുറത്തുന്നുള്ള ഭക്ഷണങ്ങള്‍ പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിക്കണം ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ തരും. കൂടാതെ കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിതമായ ഉപ്പ് മസാലകള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങളും ഒഴിവാക്കണം. 
 
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ നോക്കണം‍. ശുദ്ധജലം മാത്രം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം തന്നെ കുടിക്കണം, ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യണം. കൈകൾ വൃത്തിയായി കഴുകുക. നല്ല ആഴത്തിൽ ഉറങ്ങുക, ആരോഗ്യത്തിന് നല്ലതായ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മറന്നു അല്ലേ ? വെറുതെയല്ല, അടുക്കളയ്ക്ക് ഭംഗിയും അടുക്കും ചിട്ടയും കുറഞ്ഞത് !