Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണ്ണമയമുള്ള ചർമ്മം വില്ലനാണോ? പരീക്ഷിക്കാം ഇക്കാര്യങ്ങൾ

എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്.

എണ്ണമയമുള്ള ചർമ്മം വില്ലനാണോ? പരീക്ഷിക്കാം ഇക്കാര്യങ്ങൾ
, ബുധന്‍, 28 ഓഗസ്റ്റ് 2019 (15:15 IST)
എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കണം. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകണം. ഇതിനായി നല്ലൊരു 'ഫേസ് വാഷും' ഉപയോഗിക്കാം. ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ചെറുക്കാന്‍ സഹായിക്കും.  
 
എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ മൃദുലവും ഭംഗിയുള്ളതുമാക്കാന്‍ വീട്ടിലിരുന്ന്‌ തന്നെ ഫേഷ്യല്‍ ചെയ്യാം.വീട്ടിലിരുന്ന്‌ നാരങ്ങയും മുട്ടയുടെ വെള്ളയും ഉപയോഗിച്ച്‌ ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. എണ്ണമയം നിയന്ത്രിക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്‌. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മുട്ടയുടെ വെള്ളയും സഹായകമാണ്‌. രണ്ട്‌ ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളയും രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത്‌ നല്ല പോലെ കുഴയ്‌ക്കുക. ശേഷം ഇത്‌ മുഖത്തിടുക. 15 മിനിറ്റെങ്കിലും ഇവ മുഖത്തിട്ടതിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. എല്ലാ ആഴ്‌ച്ചയും ഇങ്ങനെ ചെയ്താല്‍ എണ്ണമയം കുറയാന്‍ സഹായിക്കും.
 
അതുപോലെ ആര്യവേപ്പില ആറെണ്ണം നന്നായി അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍  നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഇത് സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്തിരിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പതിവാക്കും!