Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രദ്ധിച്ചോളൂ... ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് അതിന്റെ സൂചനയായിരിക്കും !

ശ്രദ്ധിച്ചോളൂ... ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് അതിന്റെ സൂചനയായിരിക്കും !
, ചൊവ്വ, 9 ജനുവരി 2018 (12:07 IST)
ഒരോ ആളുകളിലും ഓരോ രൂപത്തിലാണ് കാന്‍സര്‍ വരുക. എന്നാല്‍ ആരംഭഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ കാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
 
ശരീരത്തില്‍ കാണപ്പെടുന്ന തടിപ്പുകള്‍, മുഴകള്‍,  ലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ , ഉണങ്ങാത്ത വ്രണങ്ങള്‍, ശരീരത്തില്‍ വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും, വായിക്കുള്ളിലെ പഴുപ്പ്, സ്തനങ്ങളിലെ മുഴകള്‍ വീക്കം എന്നിവയെല്ലാം ഒരു സൂചനയായിരിക്കും.
 
അതുപോലെ പെട്ടന്നുള്ള ഭാരക്കുറവ്, വിട്ടുമാറാത്ത തൊണ്ടയടപ്പും ചുമയും, കാക്കപ്പുള്ളി, മറുക്, അരിമ്പാറ എന്നിവയുടെ ആകൃതിയിലും നിറത്തിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ദഹനപ്രശ്‌നങ്ങള്‍, അസ്വഭാവികമായ രക്തസ്രാവം, വെള്ളപോക്ക് എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
 
ഇത്തരം ലക്ഷണങ്ങളൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആയിരിക്കണമെന്നില്ല എന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. എങ്കിലും ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷവും കൂടുതലായി കാണപ്പെടുകയാണെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ... ആ സമയങ്ങളിലെ വേദനയെ പമ്പകടത്താം !