Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ ജില്ലയിൽ 11പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തൃശൂർ ജില്ലയിൽ 11പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്
, ബുധന്‍, 3 ഒക്‌ടോബര്‍ 2018 (13:57 IST)
തൃശൂർ: തൃശൂർ ജില്ലയിൽ എച്ച്1 എൻ1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. പതിനൊന്ന് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
 
കഴിഞ്ഞ വർഷം തൃശൂർ ജില്ലയിൽ എച്ച്1 എൻ1 ബാധയുണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്ക് പ്രകാരം 11 പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയങ്ങളിൽ രോഗം പകാരാനുള്ള സാധ്യത കൂടുതലാണ്.
 
വ്യക്തി ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ് ആളുകൾക്ക് നിർദേശം നൽകി കഴിഞ്ഞു. വയ മൂടി മത്രമേ ചുമക്കുകയോ തുമ്മുകയോ ചെയ്യാ‍വു. സോപ്പുകൊണ്ടോ ഹാൻഡ്വാഷ്കൊണ്ട് കഴുകി മാത്രം അഹാരം കഴിക്കുക. രോഗ ലക്ഷണം കണ്ടാലുടൻ ചികിത്സ തേടാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് പ്രായമായിത്തുടങ്ങി, നീ കൂടി ശ്രമിച്ചാലേ നടക്കൂ’- ലൈംഗികതയിലെ ചില പ്രശ്നങ്ങൾ