Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലുകള്‍ നീറുന്ന അനുഭവമുണ്ടോ, ഈ ലക്ഷണം തള്ളിക്കളയരുത്

കാലുകള്‍ നീറുന്ന അനുഭവമുണ്ടോ, ഈ ലക്ഷണം തള്ളിക്കളയരുത്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ഫെബ്രുവരി 2024 (14:39 IST)
നിങ്ങള്‍ക്ക് കാലുകളില്‍ പൊള്ളുന്നതുപോലുള്ള അനുഭവം ഉണ്ടാകാറുണ്ടോ. നിങ്ങള്‍ക്ക് മാത്രമല്ല പലര്‍ക്കും ഈ ബുദ്ധിമുട്ട് ഉണ്ട്. ഇത് മറ്റുചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതിന് സാധാരണയായി കാണുന്ന കാരണം പെരിഫറല്‍ ന്യൂറോപതിയാണ്. നെര്‍വുകള്‍ തകരാറിലാകുന്ന അവസ്ഥയാണിത്. അമിതമായ മദ്യപാനം, പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം എന്നിവമൂലം ഇവയുണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റൊരു പ്രധാനകാരണം ഡയബറ്റിക് ന്യൂറോപതിയാണ്. ഇതൊരു ക്രോണിക് അവസ്ഥയാണ്. 
 
ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര ഞരമ്പുകളെ തകരാറിലാക്കും. ഫംഗസ് അണുബാധമൂലം ഇത്തരത്തില്‍ കാല്‍പാദങ്ങള്‍ പൊള്ളുന്നതുപോലെ തോന്നാം. ഷൂസുകളില്‍ ഒളിഞ്ഞിരിക്കുന്ന ഫംഗസ് കാലുകളില്‍ വളരുന്നതാണ് കാരണം. വിറ്റാമിനുകളുടെ കുറവുകൊണ്ടും ഇത്തരം അനുഭവം ഉണ്ടാകാം. പ്രധാനമായി ബി1,6,12 എന്നീ വിറ്റാമിനുകളുടെ കുറവാണ് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ ഈ ജ്യൂസുകള്‍ കുടിച്ചാല്‍ നിങ്ങളുടെ പ്രതിരോധ ശേഷി മെച്ചപ്പെടും