Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങുന്നതിന് മുമ്പ് ആപ്പിള്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കുക!

ഉറങ്ങുന്നതിന് മുമ്പ് ആപ്പിള്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കുക!

ഉറങ്ങുന്നതിന് മുമ്പ് ആപ്പിള്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കുക!
, വെള്ളി, 20 ഒക്‌ടോബര്‍ 2017 (16:02 IST)
ഇംഗ്ലീഷില്‍ മിറാക്കിള്‍ ഫ്രൂട്ട് എന്ന വിളിപ്പേരുളള ആപ്പിള്‍ ഔഷധഗുണങ്ങളുടെ കലവറയാണ്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ ദിവസവും കഴിക്കണമെന്നാണ് പറയുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേക ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെങ്കിലും രാത്രിയില്‍ ആപ്പിള്‍ ഒഴിവാക്കണമെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആപ്പിള്‍ കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നാല്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.  ശരീരത്തിലെ ആസിഡിന്റെ തോത് ഉയര്‍ത്തി അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഈ ശീലം കാരണമാകും. വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനൊപ്പം ദഹന പ്രക്രീയ വൈകിപ്പിക്കുന്നതിനും രാത്രി കാലങ്ങളിലെ ആപ്പിള്‍ കഴിപ്പ് കാരണമാകും.

ഉറങ്ങുന്നതിന് മുമ്പ് ആപ്പിള്‍ കഴിക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഉറക്കം തടസപ്പെടുകയും അമിതമായ ക്ഷീണം അനുഭവപ്പെടുന്നതും പതിവാണ്. ആപ്പിള്‍ കഴിക്കണമെന്ന താല്‍പ്പര്യം അമിതമയുണ്ടെങ്കില്‍ തൊലി ഒഴിവാക്കിയ ശേഷം വേണം രാത്രി കാലങ്ങളില്‍ ഉപയോഗിക്കാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കത്തിനിടയില്‍ കുട്ടികള്‍ കിടക്ക നനയ്ക്കാറുണ്ടോ ? എങ്കില്‍ ഒന്നു സൂക്ഷിച്ചോളൂ !