Webdunia - Bharat's app for daily news and videos

Install App

പഴം കഴിക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങൾ

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (17:00 IST)
ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് പഴങ്ങള്‍. കാഴ്ചയിലും മനോഹരിയായ ഈ പഴത്തിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ. അത്തരത്തിൽ പഴം കഴിക്കുന്നത് കൊണ്ടുള്ള 10 ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
* വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു. 
 
* അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം.
 
* കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്.
 
* പ്രാതലില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 
 
* ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാനും വാഴപ്പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടന്‍ പഴം കഴിക്കുക പതിവാണ്.
 
* വാഴപ്പഴത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഇരുമ്പ് സത്താണ്. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്‍ കൂട്ടാനും വിളര്‍ച്ച ഇല്ലാതാക്കാനും സഹായിക്കുന്നു. 
 
* വാഴപ്പഴത്തിലെ മറ്റൊരു പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് തലച്ചോറിലേക്ക് ഓക്സിജന്‍ എത്തിക്കുകയും ഹൃദയമിടിപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു. 
 
* ശരീരത്തിലെ ജലാംശത്തിന്റെ സമതുലിതാവസ്ഥ നിലനിര്‍ത്താനും വാഴപ്പഴത്തിനു കഴിവുണ്ട്. ഇത് മൂലം മാനസിക സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നു. 
 
* വാഴപ്പഴത്തില്‍ അടങ്ങിയ ട്രിപ്റ്റോഫാന്‍ എന്ന പ്രൊട്ടീന്‍ ദഹനത്തിലൂടെ സെറോടോണിനായി മാറുന്നു. ഇതും മാനസിക പിരിമുറുക്കാനും നിരാശ അകറ്റാനും സഹായിക്കുന്നു. 
 
* ഇതില്‍ അടങ്ങിയ വൈറ്റമിന്‍ ബി 6 രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി ബാധിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ അത് ചിലവുള്ള കാര്യമാണ്!

മള്‍ട്ടി വിറ്റാമിനുകള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? സോപ്പിനെക്കുറിച്ചും അതിന്റെ കാലാവധിയെക്കുറിച്ചും അറിയണം

അടുത്ത ലേഖനം
Show comments