എന്താണ് യോനീസങ്കോചം ?; കാരണങ്ങള്‍ ഇങ്ങനെ!

ബുധന്‍, 14 ഓഗസ്റ്റ് 2019 (20:05 IST)
പല സ്‌ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് യോനീ സങ്കോചമെന്ന വജൈനി സ്‌മസ്. ഇക്കാര്യം പങ്കാളിയോട്  തുറന്നു പറയാനോ വൈദ്യപരിശോധന നേരിടാനോ ഭൂരിഭാഗം പേരും മടി കാണിക്കുണ്ട്.

എന്താണ് യോനീ സങ്കോചമെന്ന് പലര്‍ക്കും അറിയില്ല. ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോൾ യോനി സങ്കോചിക്കുകയും കഠിനമായ വേദയും ചിലപ്പോൾ രക്ത സ്രാവവും ഉണ്ടാകുന്ന അവസ്ഥയാണിത്.

ചിലരില്‍ കഠിനമായ വേദന അനുഭവപ്പെടുമ്പോള്‍ മറ്റു ചിലരില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ വേദന തുടര്‍ന്നു നില്‍ക്കും. യോനീ സങ്കോചം അനുഭവപ്പെടുന്നതിന് പല കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ലൈംഗികതയെക്കുറിച്ചുള്ള ഭയം, ലൈംഗിക വിരക്തി, മുമ്പ് പീഡനം ഏല്‍ക്കേണ്ടി വന്നതിന്റെ ഓര്‍മ്മ, പങ്കാളിയോടുള്ള താല്‍പ്പര്യമില്ലായ്‌മ, ആര്‍ത്തവവിരാമം, മൂത്രാശയ അണുബാധ, ഹോർമോൺ വ്യതിയാനം, യോനീ ഭാഗത്ത് നടത്തിയ ശസ്ത്രക്രിയ എന്നിവയും വജൈനി സ്‌മസിന് കാരണമാകും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചർമ്മത്തിലെ അരിമ്പാറകൾ ഇല്ലാതാക്കാം, വഴി ഇതാണ് !