ഷാംപു ഇങ്ങനെ ഉപയോഗിച്ചാൽ ചർമ്മത്തിന് അപകടം !

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (19:38 IST)
ഷാംപു മുടിയുടെ പരിപാലനത്തിന് വേണ്ടി മാത്രം പ്രത്യേകമായി നിർമ്മിക്കുന്നതാണ് എന്ന് നമുക്കറിയാം. അതിനാൽ തന്നെ ഇത് മുടിയിലല്ലാതെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തും ഉപയോഗിക്കരുത്. ശരീത്തിന്റെ ഓരോ ഭാഗത്തും അതിന്റേതായ പ്രത്യേകതകളാൽ വ്യത്യസ്തമാണ് എന്നതിനാലാണ് ഇത്.
 
ചിലരെങ്കിലും ഷാംപു മുഖത്ത് ഉപയോഗിക്കാറുണ്ട്, ചിലർ ഷാംപുവിന്റെ പത വെറുതെ മുകഖത്താക്കാറുണ്ട്. എന്നാൽ ഇത് ഒരിക്കലും ചെയ്യരുത്. മുടിയിൽ ‌ഉപയോഗിക്കുമ്പോൾ ഷാംപു മുഖത്താവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചില പുരുഷന്മാർ താടിയിൽ ഷാംപു ഉപയോഗിക്കാറുണ്ട്. ഈശീലം ഒഴിവാക്കണം.
 
ഷാംപു മുഖ ചർമ്മത്തിന് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. മുഖ ചർമ്മം വളരെയധികം ഡ്രൈ ആകുന്നതിനും അലർജികൾക്കുമെല്ലാം ഇത് കാരണമായെന്നുവരാം. ബോഡി ലോഷനുകളുടെ കാര്യത്തിലും ഇത് ബാധമകാണ്. ബോഡി ലോഷനുകൾ ശരീരത്ത് മാത്രം പുരട്ടുക. മുഖത്ത് ഇത് ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദിവസവും ഇയർഫോണിൽ പാട്ടു കേൾക്കാറുണ്ടോ ? ഈ അപകടത്തെ അറിയൂ !