Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നല്ല ശീലങ്ങളിലൂടെ ശരീരത്തിന് സുഗന്ധം പകരാം

നല്ല ശീലങ്ങളേതൊക്കെയെന്നറിയൂ

ഈ നല്ല ശീലങ്ങളിലൂടെ ശരീരത്തിന് സുഗന്ധം പകരാം
, ശനി, 10 മാര്‍ച്ച് 2018 (11:02 IST)
ശരീര സുഗന്ധം നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. ചന്ദനം പൂശിയ മെയ്യഴകിനെപ്പറ്റി എത്രയോ കവികൾ വാഴ്ത്തി പാടിയിരിക്കുന്നു. അപ്പോൾ സൗന്ദര്യം എന്നത് കാഴ്ചക്കുമപ്പുറം സുഗന്ധം കൂടി ചേരുമ്പോഴേ പൂർണ്ണമാകൂ. പറഞ്ഞു വരുന്നത് വിയർപ്പ് നാറ്റത്തെക്കുറിച്ചാണ്. 
 
വിയർപ്പിന്റെ ദുർഗന്ധം മൂലം നിങ്ങളുടെ സമീപത്ത് ഒരാൾക്ക് നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ കാഴ്ചയിലെ സൗന്ദര്യംകൊണ്ടെന്ത് കാര്യം. ശരീരത്തിന് സുഗന്ധം നൽകാൻ പലതരം പെർഫ്യൂമുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, ഇതുകൊണ്ട് ഏറിയാൽ കുറച്ച് മണിക്കൂറുകൾ മാത്രമേ സുഗന്ധം നിലനി‌ൽക്കുകയുള്ളു. നല്ല ശരീര സുഗന്ധത്തിന് വേണ്ടത് പെർഫ്യൂമുകളോ സെന്റുകളോ അല്ല, നല്ല കുറച്ച് ശീലങ്ങളാണ്. ആ നല്ല ശീലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. 
 
ശരീര സുഗന്ധത്തിനായി ചെയ്യേണ്ട ഏറ്റവും സുപ്രധാനമായ കാര്യം ശരീരത്തിന്റെ വൃത്തി തന്നെയാണ്.
കയ്യിടുക്കുകൾ ഏപ്പോഴും ശുദ്ധമായ വെള്ളമോ ആന്റി ബാക്റ്റീരിയൽ സോപ്പ്, ഡിയോഡറന്റ് സോപ്പ് എന്നിവയോ ഉപയോഗിച്ചു കഴുകണം. 
 
ആര്യവേപ്പിലയും ശരീര സുഗന്ധം നൽകുന്നതിന് വളരെ നല്ലതാണ്. ആര്യവേപ്പിലയുടെ നീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുന്നതും വേപ്പിലയുടെ നീര് ചേർത്ത വെള്ളത്തിൽ ഒരു ടവ്വൽ മുക്കി കയ്യിടുക്കുകളിൽ പുരട്ടുന്നതും നല്ലതാണ്. 
 
ശരീരത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന ഒരുത്തമ ഔഷധമാണ് തേൻ. കുളികഴിഞ ശേഷം ഇളം ചൂടുവെള്ളത്തിൽ തേൻ കലർത്തി ഇത് ദേഹത്ത് പുരട്ടുന്നത് ശരീര സുഗന്ധം വർധിപ്പിക്കൻ സഹായിക്കും. 
 
നാരങ്ങയും ഇത്തരത്തിൽ സ്വാഭാവികമായ മറ്റൊരൗഷധമാണ്. വിയർപ്പിനെ നിയന്ത്രിക്കുന്നതിനോടൊപ്പം കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാനും നാരങ്ങ സഹായകമാണ്. കോട്ടൻ വസ്ത്രങ്ങൽ ഉപയോഗിക്കുന്നതും ഒരു പരിധിവരെ വിയർപ്പിന്റെ പ്രശ്നങ്ങൽ ഇല്ലാതാക്കാൻ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്ങനെയുള്ളപ്പോള്‍ ലൈംഗിക ബന്ധം പാടില്ല?