Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണ്ണക്കറുപ്പാർന്ന മുടിയിഴകൾക്ക് ഉത്തമം ഈ ഭക്ഷണങ്ങൾ

എണ്ണ തേച്ചില്ലെങ്കിൽ മുടി വളരില്ല?

എണ്ണക്കറുപ്പാർന്ന മുടിയിഴകൾക്ക് ഉത്തമം ഈ ഭക്ഷണങ്ങൾ
, വ്യാഴം, 8 മാര്‍ച്ച് 2018 (16:54 IST)
തലമുടി നമ്മുടെ ശരീരത്തിന്റെ വെറുമൊരു ഭാഗം മാത്രമല്ല അത് അഴകിന്റെയും ആത്മവിശ്വാസത്തിന്റെയും കൂടി പ്രതീകമാണ്. കാലം എത്ര മാറി എന്ന് പറഞ്ഞാലും സമൃദ്ധമായ മുടിയിഴകളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. തലമുടിക്കായി മാത്രം നാം എത്രയോ പണം ചിലവാക്കുന്നു. എണ്ണ തേച്ചാല്‍ മാത്രം മുടി വളരും എന്നത് തെറ്റായ ധാരണയാണ്. 
 
തലമുടിയുടെ വളര്‍ച്ചയ്ക്കും കഴിക്കുന്ന ആഹാരത്തിനും തമ്മില്‍ സുപ്രധാനമായ ബന്ധമാണുള്ളത്. ഭക്ഷണക്കാര്യത്തില്‍ നാം ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ കരുത്തുറ്റതും സമൃദ്ധവുമായ തലമുടി സ്വന്തമാക്കാം. ഇനി പറയുന്ന ഭക്ഷണരീതി നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വർധിപ്പിക്കും. 
 
ഒമേഗ 3 ഫാറ്റി ആസിഡുകള്‍
 
മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവ കഴിക്കുന്നത് മുടികളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളാണ് സമൃദ്ധമായ മുടിയിഴകള്‍ക്ക് ഗുണകരമാകുന്നത്.
 
പ്രോട്ടീൻ 
 
മനുഷ്യ ശരീരത്തിന്റെ നിലനില്പിന് പ്രോട്ടീൻ അനിവാര്യ ഘടകമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന്  ലഭിച്ചാല്‍ അതിന്റെ ഗുണം മുടിയിഴകളിലും പ്രത്യക്ഷപ്പെടും. മുട്ട, ചിക്കന്‍, കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കും.
 
വിറ്റാമിന്‍ സി
 
നിസ്സാരമെന്നു നമുക്ക് തോന്നുന്ന നാരങ്ങ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സി എന്ന ജീവകം കൊണ്ട് സമ്പന്നമാണ്. മധുരക്കിഴങ്ങ് ,പപ്പായ എന്നിവയില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മുടിയിഴകൾക്ക് കരുത്ത് നൽകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളനീർപന്തലിന്റെ തണുപ്പ് നുണഞ്ഞ് ഇനി ചൂടിനെ മറക്കാം