Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യകരവും സന്തോഷകരവുമായ സെക്‌സിന് ഇതാ 11 വഴികള്‍; പരീക്ഷിച്ചുനോക്കൂ, ഫലം ഉറപ്പ്

ആരോഗ്യകരവും സന്തോഷകരവുമായ സെക്‌സിന് ഇതാ 11 വഴികള്‍; പരീക്ഷിച്ചുനോക്കൂ, ഫലം ഉറപ്പ്
, ബുധന്‍, 20 ഒക്‌ടോബര്‍ 2021 (14:21 IST)
ലൈംഗികത മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവാണ്. ജീവിതം സന്തോഷകരവും ആനന്ദകരവും ആക്കുന്നതില്‍ സെക്‌സിന് വലിയ പങ്കുണ്ട്. എന്നാല്‍, ലൈംഗിക ജീവിതത്തിലെ വിരക്തി പലപ്പോഴും നമ്മെ നിരാശപ്പെടുത്താറുണ്ട്. പങ്കാളികള്‍ക്കിടയില്‍ നേരിടുന്ന വലിയ പ്രശ്‌നം കൂടിയാണ് ലൈംഗിക വിരക്തി. ആരോഗ്യകരവും സന്തോഷകരവുമായ ലൈംഗിക ജീവിതത്തിനു ഇതാ 11 വഴികള്‍. പങ്കാളികള്‍ക്കൊപ്പം ഇത് പരീക്ഷിച്ചു നോക്കൂ, ലൈംഗിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ അനുഭവിക്കും. 
 
1. എന്തെങ്കിലും താല്‍പര്യക്കുറവ് തോന്നിയാല്‍ അത് എന്താണെന്ന് കണ്ടുപിടിക്കാനും പരിഹാരം കാണാനും തീര്‍ച്ചയായും ശ്രമിക്കണം. ലൈംഗിക ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പങ്കാളികളോട് തുറന്നു പറയാനും അതിനു പരിഹാരം കാണാനും തുടക്കത്തിലേ ശ്രമിക്കുക. വൈദ്യസഹായം തേടേണ്ട സാഹചര്യം വന്നാല്‍ അതിനും മടിക്കരുത്. 
 
2. ശരീരത്തിലെ മാറ്റങ്ങള്‍ മനസിലാക്കുക. സെക്‌സിന് വേണ്ടി അധികം സമയം മാറ്റിവയ്ക്കുന്നത് മോശം കാര്യമല്ല. സെക്ഷ്വല്‍ ഓര്‍ഗാസം സാവധാനത്തിലേ സംഭവിക്കുന്നുള്ളൂ എന്ന് പറഞ്ഞ് നിരാശപ്പെടരുത്. നന്നായി സമയമെടുത്ത് വേണം സെക്‌സില്‍ ഏര്‍പ്പെടാന്‍. 
 
3. യോനിയില്‍ വരള്‍ച്ച അനുഭവപ്പെട്ടാല്‍ ലൂബ്രിക്കേഷന്‍സ് ഉപയോഗിക്കാവുന്നതാണ്. വേദനയോടെ സെക്‌സില്‍ ഏര്‍പ്പെടരുത്. ലൂബ്രിക്കേഷന്‍സ് ഉപയോഗിച്ച ശേഷവും വരള്‍ച്ച അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടര്‍മാരുടെ സഹായം തേടണം. 
 
4. ശാരീരികമായ അടുപ്പം പങ്കാളിയോട് കാത്തുസൂക്ഷിക്കണം. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമല്ല അല്ലാത്ത സമയത്തും പങ്കാളിയെ സ്‌നേഹത്തോടെ പുണരുകയും ചുംബിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. 
 
5. സ്പര്‍ശത്തിന് സെക്‌സില്‍ വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക. ഏത് തരത്തിലുള്ള സ്പര്‍ശമാണ് കൂടുതല്‍ ഇഷ്ടമെന്ന് പങ്കാളിയോട് ചോദിച്ചു മനസിലാക്കുക. 
 
6. സെക്‌സില്‍ ആവര്‍ത്തന വിരസത വലിയൊരു പ്രശ്‌നമാണ്. എന്നും ഒരേ പൊസിഷനില്‍ സെക്‌സില്‍ ഏര്‍പ്പെടരുത്. പങ്കാളിയോട് കൂടി ചോദിച്ച് വ്യത്യസ്ത തരം പൊസിഷന്‍ പരീക്ഷിക്കുക. 
 
7. സെക്ഷ്വല്‍ ഫാന്റസികള്‍ പരസ്പരം പങ്കുവയ്ക്കുക. പങ്കാളിയുമൊന്നിച്ച് സിനിമകള്‍ കാണുകയും ഇരുവര്‍ക്കും ഇഷ്ടപ്പെടുന്ന രംഗങ്ങളിലെ പോലെ റൊമാന്റിക് ആയി പരസ്പരം പെരുമാറുകയും ചെയ്യുന്നത് നല്ലതാണ്. ഒന്നിച്ച് പാചകം ചെയ്യുന്നതും പാട്ട് കേള്‍ക്കുന്നതും മാനസികമായ ഇഴയടുപ്പം വര്‍ധിപ്പിക്കും. 
 
8. പെല്‍വിക് ഫ്‌ളോര്‍ പേശികളില്‍ മസാജ് ചെയ്യുന്നതും ഗുണകരമായ കാര്യമാണ്. ഇത് ലൈംഗിക ശേഷി മെച്ചപ്പെടുത്തും. 
 
9. ടെന്‍ഷന്‍ പിടിച്ച മനസുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. അത് പങ്കാളിയേയും ബാധിക്കും. മനസിനെ പരമാവധി റിലാക്‌സ് ചെയ്യിപ്പിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ മൊബൈലില്‍ ഒരുമിച്ച് ഗെയിം കളിക്കുകയോ ചെയ്ത് മാനസികമായ സമ്മര്‍ദങ്ങളെല്ലാം ഒഴിവാക്കി വേണം സെക്‌സില്‍ ഏര്‍പ്പെടാന്‍. 
 
10. വൈബ്രേറ്റര്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ഗുണം ചെയ്യും. വൈബ്രേറ്റര്‍ ഉപയോഗിച്ച് എവിടെയെല്ലാം തൊടുമ്പോഴാണ് ലൈംഗികമായ ഉത്തേജനം ഉണ്ടാകുന്നതെന്ന് സ്ത്രീകള്‍ മനസിലാക്കുക. പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ ഇക്കാര്യം അവരോട് പങ്കുവയ്ക്കുക. 
 
11. സെക്‌സില്‍ ഫോര്‍പ്ലേയ്ക്ക് വലിയ സ്ഥാനമുണ്ട്. ഫോര്‍പ്ലേ കൂടാതെയുള്ള സെക്‌സ് സ്ത്രീകളില്‍ വലിയ ബുദ്ധിമുട്ടും വേദനയും ഉണ്ടാക്കും. ചിലപ്പോള്‍ സ്ത്രീകള്‍ക്ക് സെക്‌സിനോട് വിരക്തി തോന്നാന്‍ തന്നെ ഇത് കാരണമാകും. അതുകൊണ്ട് നന്നായി സമയമെടുത്ത് ഫോര്‍പ്ലേയില്‍ ഏര്‍പ്പെട്ട ശേഷം മാത്രമേ ലിംഗപ്രവേശനത്തിലേക്ക് കടക്കാവൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഭക്ഷണങ്ങള്‍ ഇവയാണ്