Webdunia - Bharat's app for daily news and videos

Install App

എങ്ങനെയുള്ള ആലിംഗനമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്?

നീലിമ ലക്ഷ്മി മോഹൻ
തിങ്കള്‍, 18 നവം‌ബര്‍ 2019 (17:37 IST)
ആലിംഗനം ഒരു നല്ല മരുന്നാണ്. സ്നേഹം പങ്കുവെയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മനസിൽ അടക്കിപ്പിടിച്ച് വെച്ചിരിക്കുന്ന സങ്കടങ്ങൾക്കും വിഷമങ്ങൾക്കും ഇതൊരു നല്ല മരുന്ന് തന്നെയാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ, മിക്ക പുരുഷന്മാരും ആലിംഗനം ചെയ്യുന്ന കാര്യത്തില്‍ അറിവില്ലാത്തവരാണ്. വലതുവശത്തു കൂടി ആലിംഗനം ചെയ്യുന്നതാണ് സ്‌ത്രീകള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതും ആഗ്രഹിക്കുന്നതും.
 
ഇടതുവശത്തൂകൂടിയുള്ള ആലിംഗനം ചെയ്യുമ്പോള്‍ നെഗറ്റീവ് എനര്‍ജിയാണ് മിക്ക പെണ്‍കുട്ടികള്‍ക്കും അനുഭവപ്പെടുക. വലതുവശത്തു കൂടി ആലിംഗനം ചെയ്യുമ്പോള്‍ സ്‌ത്രീ കൂടുതല്‍ ഉത്തേജിക്കപ്പെടുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുമെന്നുമാണ് പഠനം പറയുന്നത്.
 
നമ്മുടെ ചിന്തകളെയും മാനസികാവസ്ഥയെയും ഉണര്‍ത്താന്‍ ആലിംഗനത്തിലൂടെ സാധിക്കും. ഓരോരുത്തരും വളരെ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
നമ്മുടെ ശരീരത്തിലെ രക്താദിസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.  പ്രിയപ്പെട്ടവരുടെ ഒരു ചെറിയ സ്പര്‍ശം പോലും സമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്നും പറയപ്പെടുന്നു. 
 
ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിനും ഉത്തമമാണ്. വളരെ സമ്മര്‍ദ്ദത്തിലായിരിക്കുന്ന വേളയില്‍ ആലിംഗനം ചെയ്താല്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുകയും നിങ്ങളുടെ മനസ്സ് ശാന്തമാകുകയും ചെയ്യുന്നു.
 
ആലിംഗനത്തിന് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും സന്തോഷം ലഭ്യമാക്കാനും കഴിയുമെന്നാണ് പറയുന്നത്. മനശാസ്ത്രപരമായ പഠനങ്ങളനുസരിച്ച് സ്പര്‍ശനവും ആലിംഗനവും ഭയം ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ഭയമുള്ള ആളുകളെ ആലിംഗനം ചെയ്താല്‍ അവരുടെ ഭയം ഇല്ലാതാകുമെന്നും പഠനങ്ങള്‍ പറയുന്നു.
 
ഏതെങ്കിലുമൊരു ചടങ്ങില്‍ വെച്ച് പ്രായമുള്ള ആളുകളെ ചേര്‍ത്ത് പിടിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ നമ്മളെ കൂടുതല്‍ ശ്രദ്ധാലുവാക്കും. ആലിംഗനം എന്നത് ധ്യാനത്തിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആലിംഗനം ചെയ്യുന്നത് പരസ്പരമുള്ള സ്‌നേഹവും ആദരവും ഉയര്‍ത്തുന്നു. 
 
ആലിംഗനത്തിലൂടെ ഓക്‌സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നോര്‍ത്ത് കരോലിനയിലെ യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ഹൃദയത്തിന് ഉത്തമമാണ് ആലിംഗനമെന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments