Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെലിയാൻ മുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ മതി, വിദ്യാ ബാലൻ കുറച്ച് 15 കിലോ; എങ്ങനെയെന്ന് നോക്കാം

മെലിയാൻ മുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ മതി, വിദ്യാ ബാലൻ കുറച്ച് 15 കിലോ; എങ്ങനെയെന്ന് നോക്കാം

നീലിമ ലക്ഷ്മി മോഹൻ

, ശനി, 16 നവം‌ബര്‍ 2019 (15:38 IST)
ചിലർക്ക് മെലിഞ്ഞിരിക്കുന്നതാണ് തലവേദനയെങ്കിൽ മറ്റ് ചിലർക്ക് അമിത വണ്ണമാണ് ഉറക്കം കെടുത്തുന്നത്. മെലിഞ്ഞിരിക്കുന്നവർ വണ്ണം വെയ്ക്കാനും തടി കൂടുതലുള്ളവർ മെലിയാനും ശ്രമിക്കുന്ന കാലമാണിത്. വണ്ണമുള്ളവരെ ആത്മവിശ്വാസമുള്ളവരാക്കാൻ കുറച്ച് വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
പട്ടിണി കിടന്ന് മെലിയാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. അത് ആരോഗ്യം ക്ഷയിപ്പിക്കുന്ന പരുപാടി ആണ്. തടി കുറയ്ക്കാൻ ആലോചിക്കുന്നവർ ബോളിവുഡ് നടി വിദ്യാ ബാലനെ റോൾ മോഡൽ ആക്കുന്നത് നന്നായിരിക്കും. വിദ്യ ഇതിനോടകം തന്നെ പലർക്കും പ്രചോദനമായി കഴിഞ്ഞു. മെലിഞ്ഞും തടിച്ചും പലപ്പോഴും പ്രിയ നായിക വിദ്യാബാലന്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്. 
 
പട്ടിണി കിടന്നിട്ട് കുറയാതിരുന്ന തടി ഭക്ഷണം കഴിച്ചാണ് വിദ്യ കുറച്ചത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇടവിട്ട് ഭക്ഷണം കഴിച്ച് കൊണ്ട് പതിനഞ്ച് കിലോ കുറയ്ക്കാന്‍ കഴിഞ്ഞതായി വിദ്യ പറയുന്നു. ഭക്ഷണം കഴിച്ചാലെങ്ങനാ മെലിയുക എന്ന് സംശയം ഉന്നയിക്കുന്നവർക്ക് വിദ്യയുടെ ഡയറ്റിങ് രീതി എന്താണെന്ന് പറഞ്ഞ് തരാം. 
 
ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജിമ്മില്‍ പോകും. കാര്‍ഡിയോ എക്‌സര്‍സൈസ് സമയം കിട്ടുന്നതിനനുസരിച്ച് ചെയ്തു. വീട്ടില്‍ ജിം ഇല്ലെങ്കിലും ചെറു വ്യായാമങ്ങള്‍ വീട്ടിലും ചെയ്യാറുണ്ട്. മുടക്കമില്ലാതെ നിത്യവും എട്ട് മണിക്കൂര്‍ താന്‍ ഉറങ്ങാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. കൂടുതല്‍ പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് തന്റേതെന്നും വിദ്യ വ്യക്തമാക്കുന്നു. 
 
ഏതെങ്കിലും ഒരു ഭക്ഷണം കഴിക്കുമ്പോൾ കൂടെ മറ്റൊന്ന് ഉൾപ്പെടുത്തുന്ന രീതി പൂർണമായും ഉപേക്ഷിച്ചു. മൈദ ചേര്‍ത്ത ആഹാരങ്ങള്‍ ഒഴിവാക്കി. ദിവസം ഒരു തവണയെങ്കിലും പച്ചക്കറി ജ്യൂസ് നിര്‍ബന്ധമാണ്. പഴങ്ങള്‍ ചവച്ച് കഴിക്കാനാണ് ഇഷ്ടം. ഒപ്പം ദിവസവും രണ്ട് മുട്ടയുടെ വെള്ള മാത്രം പുഴുങ്ങി കഴിച്ചു. ദിവസവും രണ്ട് വെള്ളക്കരു വീതം കഴിച്ചാല്‍ ഒരാള്‍ക്ക് ആവശ്യമുള്ള പ്രോട്ടീന്‍ അതില്‍നിന്ന് ലഭിക്കും. ഏതായാലും ഈ രീതി പിന്തുടർന്നതോടെ വിദ്യ കുറച്ചത് 15 കിലോ ആണ്. ഏതായാലും നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊഞ്ചുള്ള നഖങ്ങൾക്കായി ഇതാ ചില പൊടിക്കൈകൾ