വാഴപ്പഴം, പപ്പായ, ഓറഞ്ച് എന്നിവയുടെ മിശ്രിതം മുള്‍ട്ടാണി മിട്ടി (ഇത് മുഖത്ത് പുരട്ടാവുന്ന മണ്‍ ലേപനമാണ്. ഇത് കടയില്‍ വാങ്ങാന്‍ കിട്ടും) ചേര്‍ത്ത് മുഖത്ത് പുരട്ടി അല്‍പ്പം കഴിഞ്ഞ് കഴുകിക്കളയുക. ഇത് ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറ്റാന്‍ സഹായകമാണ്.
കാരറ്റ് നീരും പാല്‍പ്പാടയും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും വരണ്ട തൊലിക്ക് നല്ലതാണ്.
കസ്തൂരി മഞ്ഞള്‍, കടലമാവ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറിക്കിട്ടും.
രക്തചന്ദനവും കസ്തൂരി മഞ്ഞളും തേച്ചു പിടിപ്പിച്ചാല്‍ മുഖത്തെ പാടുകള്‍ മാറിക്കിട്ടും.
ചുവന്ന ഉള്ളി, കസ്തൂരി മഞ്ഞളും ചെറു നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിച്ചാല്‍ കഴുത്തിനു പുറകിലുള്ള കറുപ്പ് നിറം മാറും.
ഇതെല്ലാം വീട്ടിലിരുന്ന് ചെയ്യാവുന്നതേയുള്ളു. ബ്യൂട്ടി പാര്‍ലറില്‍ പോകേണ്ട കാര്യമേയില്ല. അല്‍പ്പം സമയം കണ്ടെത്തിയാല്‍ വലിയ പണച്ചെലവില്ലാതെ ചെറിയ സൗന്ദര്യ പ്രശ്നങ്ങള്‍ ഒട്ടൊക്കെ സ്ത്രീകള്‍ക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. ഇതേ കാര്യങ്ങള്‍ പുരുഷന്മാര്‍ ചെയ്താലും സമാനമായ ഫലങ്ങളാണ് ഉണ്ടാവുക എന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ.