Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രദ്ധിച്ചോളൂ... ചെറുപ്പത്തിലെ ഇത്തരം ശീലങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമായേക്കും !

അല്‍ഷിമേഴ്‌സിനു കാരണം ചെറുപ്പത്തിലെ ശീലങ്ങള്‍

ശ്രദ്ധിച്ചോളൂ...  ചെറുപ്പത്തിലെ ഇത്തരം ശീലങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമായേക്കും !
, തിങ്കള്‍, 14 ഓഗസ്റ്റ് 2017 (13:08 IST)
പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന മറവിരോഗം എന്നാണ് അല്‍ഷിമേഴ്‌സിനെ പൊതുവേ പറയാറുള്ളത്. എന്നാല്‍ ചെറുപ്പം മുതല്‍ക്കുതന്നെ ഉണ്ടാകുന്ന ചില ഓര്‍മ്മപ്രശ്‌നങ്ങള്‍ വളരുന്നതാണ് അല്‍ഷിമേഴ്‌സ് ഉണ്ടാകുന്നതിന് കാരണമെന്നാണ് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയിലെ ഗവേഷകക്കുറിപ്പ് വ്യക്തമാക്കുന്നത്. 
 
ചില ആളുകളുടെ ശീലങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പുതിയ നിഗമനങ്ങളിലേക്കെത്തിയത്. എന്തും പരസ്പരം കൂട്ടിക്കുഴച്ചു ചിന്തിക്കുന്ന ആളുകളില്‍ ക്രമേണ ഓര്‍മ്മയിലെ പദസമ്പത്ത് നശിക്കുന്നു. ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും അല്‍ഷിമേഴ്‌സ് വരാമെന്നും അവര്‍ പറയുന്നു. 
 
ഒരു ഉറുമ്പും താക്കോലും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കഴിയാതെ വന്നാല്‍ സ്വാഭാവികമായും ഉറുമ്പിനെ താക്കോല്‍ എന്നു വിളിക്കും. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള വ്യത്യാസവും അകലവും പ്രത്യേകതയുമൊക്കെ തിരിച്ചറിയപ്പെടുന്നത് ഇത്തരത്തില്‍ അസ്ഥാനത്താവുകയും ചെയ്യുന്നുവെന്നും അവര്‍ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാം... ശരീരത്തിന് സുഗന്ധം പരത്തുന്ന ആരോമതെറാപ്പി എന്താണെന്ന് !