ഓഗസ്റ്റ് 30, 31 തിയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണം; അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരെ ജാഗ്രത

ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് 'ജലമാണ് ജീവന്‍' ക്യാംപയ്ന്‍ തുടങ്ങിയിരിക്കുന്നത്

രേണുക വേണു
ചൊവ്വ, 26 ഓഗസ്റ്റ് 2025 (09:53 IST)
Amebic Meningoencephalitis

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ സംസ്ഥാനത്ത് ജാഗ്രത. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികള്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് 'ജലമാണ് ജീവന്‍' ക്യാംപയ്‌നു രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് ഈ പരിപാടി. 
 
ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് 'ജലമാണ് ജീവന്‍' ക്യാംപയ്ന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഈ മാസം 30, 31 തിയതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ വാട്ടര്‍ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും, പ്രദേശത്തെ ജലസ്രോതസ് വൃത്തിയാക്കലും ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
 
വീടുകളിലെ ജലസംഭരണ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കുക. സ്വിമ്മിങ് പൂള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ വെള്ളം ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാക്കണം. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ വൈദ്യസഹായം തേടുക. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത് 
 
വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത് 
 
മൂക്കില്‍ ശസ്ത്രക്രിയ ചെയ്തവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ ചെയ്തവര്‍ പ്രത്യേകം ശ്രദ്ധിക്കുക 
 
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കുളിക്കരുത് 
 
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത് 
 
ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

കാഴ്ച ശക്തി കൂട്ടുന്ന പഴങ്ങൾ ഏതൊക്കെ?

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

അടുത്ത ലേഖനം
Show comments