രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !
45 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള 57,810 പേരിലാണ് ഈ പഠനം നടത്തിയത്
ഇന്ത്യയില്‍ പ്രമേഹരോഗികളായ പത്ത് പേരില്‍ നാല് പേര്‍ക്കും ഈ രോഗം ഉള്ള കാര്യം അറിയില്ലെന്ന് ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പഠനം. പ്രമേഹ രോഗത്തെ കുറിച്ച് പല വ്യക്തികള്‍ക്കും തിരിച്ചറിവില്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
45 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള 57,810 പേരിലാണ് ഈ പഠനം നടത്തിയത്. 2017 മുതല്‍ 2019 വരെയുള്ള രണ്ട് വര്‍ഷ കാലയളവില്‍ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ക്കും പ്രമേഹമുണ്ട്. പുരുഷന്‍മാരിലും സ്ത്രീകളിലും ഒരുപോലെയാണ് രോഗം കാണുന്നത്.
ഗ്രാമീണ മേഖലയുടെ ഇരട്ടിയാണ് നഗര മേഖലകളില്‍ പ്രമേഹ രോഗം. ജീവിതശൈലിയും ഭക്ഷണക്രമവുമാണ് നഗരമേഖലയില്‍ പ്രമേഹം പിടിമുറുക്കാന്‍ പ്രധാന കാരണമെന്നും ഇതില്‍ പറയുന്നു.
20 നും 79 നും ഇടയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2019 ലെ ആകെ മരണങ്ങളില്‍ മൂന്ന് ശതമാനവും പ്രമേഹരോഗത്തെ തുടര്‍ന്നാണ്.