Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേബി വൈപ്‌സ് ഉപയോഗം കുഞ്ഞുങ്ങളുടെ ആരോഗ്യം നശിപ്പിച്ചേക്കാം

ബേബി വൈപ്‌സ് ഉപയോഗം കുഞ്ഞുങ്ങളുടെ ആരോഗ്യം നശിപ്പിച്ചേക്കാം

baby wipes
, ശനി, 21 ഏപ്രില്‍ 2018 (10:56 IST)
ബേബി വൈപ്സ് ഉപയോഗിക്കുന്ന കുഞ്ഞുങ്ങളിൽ ഭക്ഷ്യ അലർജി വർദ്ധിച്ചു വരുന്നതായി പഠന റിപ്പോർട്ട്. വൈപ്പ്‌സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഫുഡ് അലര്‍ജിയുള്‍പ്പെടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നത്.

ബേബി വൈപ്സിലെ സോപ്പിൻറെ അംശം ചർമത്തിൻറെ കവചത്തിന് നാശം വരുത്തി കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സോഡിയം ലോർലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS) ചര്‍മത്തില്‍  തങ്ങിനില്‍ക്കുകയും അലര്‍ജിക്ക് വഴിവെക്കുകയും ചെയ്യും.

ചർമത്തിൻറെ ആഗീരണ ശേഷിയിൽ മാറ്റം വരുകയും ഭക്ഷ്യ അലർജി വളരെ പെട്ടെന്ന് ബാധിക്കാനും ബേബി വൈപ്പ്‌സിന്റെ ഉപയോഗം കാരണമാകും.

ബേബി വൈപ്പ്‌സില്‍ സുഗന്ധത്തിനായി ഉപയോഗിക്കുന്ന ഫ്രാഗ്രന്‍സുകള്‍ ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 35% അലര്‍ജി ഉള്ള കുഞ്ഞുങ്ങള്‍ക്ക്‌ എക്‌സീമ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്  വൈപ്പ്‌സിന്റെ ഉപയോഗം കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയാരോഗ്യത്തിന് മാങ്കോസ്‌റ്റീന്‍ പഴം!