Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ധ്യതക്കുള്ള പ്രധാന കാരണം സ്മാർട്ട് ഫോണുകൾ

ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ജനിതകമാറ്റത്തിനു വരെ കാരണമായേക്കും

വന്ധ്യതക്കുള്ള പ്രധാന കാരണം സ്മാർട്ട് ഫോണുകൾ
, വ്യാഴം, 19 ഏപ്രില്‍ 2018 (12:41 IST)
സ്മാർട്ട്ഫോണും ഇന്റർനെറ്റുമൊന്നുമില്ലാതെ നമുക്കിന്ന് ജീവികാനാകില്ല. ടെക്കനോളജിക്ക് അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് നമ്മൾ ജീവിതത്തിൽ. എന്നാൽ നിശബ്ദമായി നമ്മുടെ ആരോഗ്യത്തെ കാർന്നെടുക്കുന്നതാണ് ഇവയെന്ന് നമ്മൾ മനസ്സിലക്കാൻ പലപ്പോഴും വൈകി പ്പോകുന്നു. 
 
സ്മാർട്ട്ഫോണുകളുടെ ഉപയോഗം  വലിയ രീതിയിൽ വന്ധ്യതക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങൽ പറയുന്നത്. ഫോണുകളിൽ നിന്നും പുറത്തു വരുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനാണ് വധ്യതക്ക് വഴിവെക്കുന്ന ഘടകം. പുരുഷന്മാരിലാണ് വന്ധ്യത കൂടുതലും ബാധിക്കുന്നത് എന്നതാണ് പഠനത്തിന്റെ പ്രധാന ഉള്ളടക്കം. 
 
പുരുഷന്മാർ ഫോൺ കൂടുതലായും പാന്റിന്റെ പോക്കറ്റുകളിലാണ് സൂക്ഷിക്കരുള്ളത് എന്നതാണ് ഇതിനു പ്രധാന കാരണം. റേഡിയേഷൻ നേരിട്ട് ജനനേന്ദ്രിയത്തിൽ ഏൽക്കുന്നതിന് ഇത് കാരണമാകുന്നു. 
 
നേരിട്ട് റേഡിയേഷൻ ഏൽക്കുന്നതിലൂടെ ബീജത്തിന്റെ അളവു കുറയുകയും ചലനശേഷിക്ക് കാര്യമായ തകരാറു സംഭവിക്കുകയും ചെയ്യും. ഒരു ദിവസം  നാലു മണിക്കൂർ തുടർച്ചയായി ഫോൺ പോക്കറ്റിൽ സൂക്ഷിക്കുന്നത് പോലും വന്ധ്യതക്ക് കാരണമാകും എന്നാണ് തെളിയിക്കപ്പെട്ടിരുക്കുന്നത്. എന്ന് മാത്രമല്ല ഡി എൻ എ യിൽ പോലും ഇവക്ക് മാറ്റം വരുത്താൻ സാധിച്ചേക്കും എന്നാണ് കണ്ടെത്തൽ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാനിട്ടറി പാഡുകളും ഹൈ ഹീൽ‌സും ഉണ്ടാക്കിയത് പുരുഷന്മാർക്ക് വേണ്ടി!