ഏത്തപ്പഴം വിഷാദ രോഗത്തെ തടയുമോ ?; സത്യമെന്ത് ?

വ്യാഴം, 8 ഓഗസ്റ്റ് 2019 (16:56 IST)
പോഷകമൂല്യങ്ങളാൽ സമ്പന്നമാണ് ഏത്തപ്പഴമെന്നും നേന്ത്രപ്പഴം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും മുന്നില്‍ നില്‍ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണിത്. ഫൈബർ, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്​തുടങ്ങിയ മനുഷ്യ ശരീരത്തിന് ആവശ്യമായ ഘടകങ്ങളെല്ലാം നല്‍കാന്‍ ഏത്തപ്പഴത്തിനാകും.

കഠിനമായ ജോലി ചെയ്യുന്നവരും വ്യായാമം പതിവാക്കുന്നവരും പതിവാക്കേണ്ടതാണ് ഏത്തപ്പഴം. ശരീരം പുഷ്‌ടിപ്പെടാൻ ഏത്തപ്പഴം കഴിക്കാൻ പറയുമ്പോള്‍ തന്നെ വണ്ണം കുറക്കാനും ഇത്​ കഴിക്കാൻ പറയാറുണ്ട്​. എന്നാല്‍, ഏത്തപ്പഴം വിഷാദ രോഗത്തെ തടയുന്നതില്‍ കേമനാണെന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഏത്തപ്പഴത്തിൽ ഉയർന്ന അളവിലുള്ള ട്രിപ്‌റ്റോഫനെ ശരീരം സെറോടോണിൻ ആക്കി മാറ്റുന്നു. ഇത് തലച്ചോറിലെ നാഡീ​വ്യൂഹത്തെ ആയാസ​രഹിതമാക്കുന്നു. ഇങ്ങനെ സമ്മർദ്ദമകന്ന് മനസ്സിനു സന്തോഷം ലഭിക്കും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക് എന്നിവയും അകലും.

ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. നല്ല ഉറക്കം ലഭിക്കാനും ഇത് സഹായമകമാകും. ചുമ, ആസ്‌തമ, ജലദോഷമോ ഉണ്ടെങ്കില്‍ രാത്രിയില്‍ ഏത്തപ്പഴം കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുട്ടികള്‍ക്ക് പതിവായി മുട്ട നല്‍കണമെന്ന് പറയുന്നത് എന്തിന് ?