ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!
ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് ദഹന സംബന്ധിയായ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
ഭക്ഷണം കഴിച്ച ഉടനെ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്തതെന്നും ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നും നോക്കാം.
1. ദഹന പ്രശ്നങ്ങൾ
ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് ദഹന സംബന്ധിയായ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഭക്ഷണ ശേഷം കുളിക്കുന്നവരിൽ ദഹനം മെല്ലെയാക്കുകയും ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് എത്താതിരിക്കുന്നതിനും കാരണമാകും. അത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അത് നിർത്തുന്നതാണ് നല്ലത്.
2. ശ്വാസം മുട്ടൽ
ഭക്ഷണ ശേഷം കുളിക്കുന്നവരിൽ ശ്വാസം മുട്ടൽ കണ്ടു വരാറുണ്ട്. ഇത്തരത്തിൽ ഭക്ഷണ ശേഷം സ്ഥിരമായി കുളിക്കുമ്പോൾ പലപ്പോഴും ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കാരണമാകുന്നു. മാത്രമല്ല കഴിച്ചതിന് ശേഷം കുളിക്കുന്നത് ശ്വാസം മുട്ടൽ ഇല്ലാത്തവരിൽ പോലും അതിന് തുടക്കം കറിക്കാൻ കാരണമാകുന്നു.
3. അസിഡിറ്റി
ഭക്ഷണ ശേഷമുള്ള കുളി പലപ്പോഴും അസിഡിറ്റി പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അസിഡിറ്റി ഇല്ലാത്തവരിലും ഭക്ഷണ ശേഷം കുളിക്കുന്നതിലൂടെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അസിഡിറ്റി വർധിപ്പിക്കുക മാത്രമല്ല വയറിനുണ്ടാകുന്ന പല അസ്വസ്ഥതതകൾക്കും ഇത് കാരണമാകും. അത് കൊണ്ട് തന്നെ വയറ് നിറയെ കഴിച്ച് നേരെ കുളിമുറിയിലേക്ക് ചെല്ലാതിരിക്കാൻ ശ്രദ്ധിക്കുക.
4. തല ചുറ്റൽ
പലപ്പോഴും വയറ് നിറയെ ഉണ്ട് കഴിഞ്ഞ് നേരെ കുളിമുറിയിലേക്ക് ചെന്ന് കുളിച്ച് കഴിഞ്ഞാൽ ചെറിയ തല ചുറ്റൽ പലരിലും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇതിന് പിന്നിലെ കാരണം ചർമ്മത്തിലേക്ക് കൂടുതൽ രക്തമൊഴുകുന്ന അവസ്ഥയാണ് കുളിക്കുമ്പോൾ ഉണ്ടാകുന്നത്.
ഈ അവസ്ഥയിൽ തലയോട്ടിയിലേക്കുള്ള രക്തയോട്ടത്തിന്റെ സാധ്യത കുറക്കും. ഇതാണ് പലരിലും തല ചുറ്റൽ ഉണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങൾ വളരെ അധികം അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. അത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.