എത്രയൊക്കെ വൃത്തിയായി പരിപാലിച്ചാലും പല്ലികൾ മിക്ക വീടുകളിലും ശല്യക്കാരാണ്. പാറ്റയെയും എലികളെയുമെല്ലാം ഓടിക്കാനുള്ള വിദ്യകൾ മിക്ക വീട്ടമ്മമാർക്കും അറിയാം. എന്നാൽ പല്ലികളെ എങ്ങനെ വീടുകളിൽനിന്നും അകറ്റി നിർത്താം എന്നായിരിക്കും ചിന്ത. നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾകൊണ്ട് തന്നെ പാറ്റകളെ വീടുകളിൽ നിന്നും അകറ്റി നിർത്താം.
കാപ്പിപ്പൊടിയും കുരുമുളകും പല്ലികളെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു ഉഗ്രൻ വഴിയാണ്. കാപ്പിപ്പൊടിയും കുരുമുളക് പൊടിയും സമംചേർത്ത് പല്ലിയുടെ ശല്യമുള്ള ഇടങ്ങളിൽ വക്കുന്നത്. പാറ്റകളെ അകറ്റി നിർത്താനാവും. പാറ്റ ഇവ ഭക്ഷിക്കുന്നതോടെ ചത്തുപോവുകയും ചെയ്യും. പെപ്പർ സ്പ്രേ അടിക്കുന്നതും പല്ലിയെ കൊല്ലാൻ സഹായിക്കുന്ന ഒരു വിദ്യയാണ്.
വെളുത്തിള്ളിയാണ് മറ്റൊരു വിദ്യ. വെളുത്തുള്ളിയുടെ അല്ലി വീടിന്റെ പല ഇടങ്ങളിൽ വക്കുന്നതോടെ പല്ലിയെ വീട്ടിൽനിന്നും അകറ്റി നിർത്താം. വെളുത്തുള്ളിയുടെ ഗന്ധമുള്ള ഇടങ്ങളിലേക്ക് പാല്ലി വരില്ല. മയിൽപീലി ഉള്ള ഇടങ്ങളിലേക്കും പല്ലി വരില്ല. കേൾക്കുമ്പോൾ തമാശയാണ് എന്ന് തോന്നിയേക്കാം. എന്നാൽ മയിൽപ്പിലി പല്ലികൾക്ക് ഭയമാണ്.