Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

bath

അഭിറാം മനോഹർ

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (15:34 IST)
ദിവസവും കുളിക്കുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ കഴിയാത്ത ദിനചര്യയാണ്. മനസ്സിനും ശരീരത്തിനുമെല്ലാം വലിയ ഉന്മേഷം നല്‍കാന്‍ ഈ ശീലം കാരണമാകുന്നു. എന്നാല്‍ ഇന്ന് അടച്ചിട്ട കുളിമുറികളിലും ഷവറുകള്‍ക്ക് കീഴിലുമാണ് നമ്മള്‍ അധികവും കുളിക്കാറുള്ളത്. അതിനാല്‍ തന്നെ മുടികൊഴിയുന്നതായുള്ള പരാതി വ്യാപകമാണ്. എന്നാല്‍ ഷവറിനടിയിലെ കുളിയല്ല യതാര്‍ഥ പ്രശ്നമാകുന്നത്.
 
ബലക്ഷയമുള്ള മുടിയിഴകളാണ് പെട്ടെന്ന് നഷ്ടമാകുന്നത്. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തോര്‍ത്തുന്നതും മസാജ് ചെയ്യുന്നതുമാണ് ഇതിന് കാരണമാകുന്നത്. ഇതിനൊപ്പം ഷവറിലെ കുളിയും തിരിച്ചടിയാകുന്നുവെന്ന് മാത്രം. മുടി നഷ്ടമാകുന്നുവെന്ന തോന്നലുണ്ടെങ്കില്‍ പല്ലുകള്‍ തമ്മില്‍ അകലമുള്ള ചീപ്പുകള്‍ ഉപയോഹിക്കുന്നതാണ് നല്ലത്. ഇത് മുടികൊഴിച്ചില്‍ കുറയാന്‍ സഹായിക്കും. സാധാരന ഉപയോഗിക്കുന്ന ടവലുകള്‍ക്ക് പകരം ബാത്ത് ടവലുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇതും മുടികൊഴിയുന്നത് തടയാന്‍ സഹായകമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യകരമെന്ന് നിങ്ങള്‍ കരുതുന്ന ഈ ഭക്ഷണങ്ങള്‍ ശരിക്കും അങ്ങനെയല്ല!