സൌന്ദര്യ സംരക്ഷനത്തിനായി പലതും പരീക്ഷികുന്നവരണ് ഇന്നത്തെ യുവാക്കൾ. ഇതിനായി ഉപയോഗിക്കുന്നതാകട്ടെ കെമിക്കലുകൾ അടങ്ങിയ ഒട്ടും നാച്ചുറലല്ലാത്ത വസ്തുക്കളും സൌന്ദര്യ സംരക്ഷണം ആരോഗ്യത്തെ സംരക്ഷിക്കുന്നതുകൂടി ആയിരിക്കണം. പ്രകൃതിദത്തമായ മാർഗങ്ങളാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്.
സൌന്ദ്യത്തിനായി നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും തെറ്റായ രീതിയിലാണ്. ഇതിൽ ചിലതെല്ലാം വിപരീത ഫലമാണ് തരിക എന്ന് നമ്മൾ തിരിച്ചറിയണം. തലയിൽ കണ്ടീഷണർ ഉപയോഗിക്കുന്നതാണ് ഇതിൽ പ്രധാനം. കണ്ടീഷണൻ മുടിയിൽ മാത്രം ഉപയോഗിക്കേണ്ടത്, ഇത് ഒരിക്കലും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കരുത്.
മുഖത്ത് ക്രീമുകളും ലോഷനുകളും നമ്മൾ പുരട്ടാറുണ്ട്. എന്നാൽ ഇത്തരത്തിൽ മുഖത്ത് ക്രീമുകൾ ഉപയോഗിക്കുമ്പോൾ കണ്ണിന് മുകളിലും ചുറ്റും ഇത് തേക്കാൻ പാടില്ല. ഇത് കണ്ണിന്റെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്. ക്രീമുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ കഴുത്തിനെ വിട്ടുകളയാറാണ് പതിവ്. എന്നാൽ മുഖത്തിന് സമനമായി കാണേണ്ട ഇടമാണ് കഴുത്ത്.