Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 നവം‌ബര്‍ 2024 (19:28 IST)
ഇന്ന് മാതാപിതാക്കള്‍ക്കുള്ള ഏറ്റവും വലിയ ആശങ്കയാണ് കുട്ടികളില്‍ ഉണ്ടാകുന്ന സ്വഭാവ വൈകല്യങ്ങള്‍. ഇത്തരം വൈകല്യങ്ങള്‍ കുട്ടികളെ പല രീതിയിലും ബാധിക്കും. മറ്റുള്ളവരുമായി ശരിയായ രീതിയില്‍ ഇടപഴകാന്‍ കഴിയാതെ വരിക, അനുസരണ ശീലം ഇല്ലാതാവുക, വികാരങ്ങളെ നിയന്ത്രിക്കാന്‍ ആകാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍. എല്ലാ കുട്ടികളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ വല്ലപ്പോഴുമല്ലാതെ സ്ഥിരമായി ഇത്തരത്തിലാണ് കുട്ടിയുടെ പെരുമാറ്റമെങ്കില്‍ അത് സ്വഭാവ വൈകല്യത്തെ സൂചിപ്പിക്കുന്നതാണ്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞു ശരിയായ രീതിയിലുള്ള സമീപനത്തിലൂടെ ഇത് ഒരു പരിധിവരെ നേരെയാക്കാന്‍ സാധിക്കും. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നോക്കാം. പെട്ടെന്നുണ്ടാകുന്ന വൈകാരികമായ മാറ്റങ്ങള്‍ കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 
 
ഉദാഹരണത്തിന് ഒരു സ്ഥലത്ത് നിന്നും വേറെ സ്ഥലത്തേക്ക് മാറി പോവുക, പുതിയ സഹോദരന്റെയോ സഹോദരിയുടെ വരവ്, തയ്യാറെടുപ്പില്ലാതെ പെട്ടെന്ന് സ്‌കൂളിലേക്ക് പോകേണ്ടി വരിക എന്നിവ കുട്ടികളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം. അതുപോലെതന്നെ ചുറ്റുപാടുകളും കുട്ടികളെ സ്വാധീനിക്കും. കുടുംബങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ കുട്ടികളെ ആയിരിക്കും കൂടുതല്‍ ബാധിക്കുന്നത്. ഭക്ഷണരീതിയും ഇതിനൊരു കാരണമാണ്. അമിതമായി ഷുഗര്‍ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്‌സ് എന്നിവ കുട്ടികള്‍ക്ക് ദോഷം ചെയ്യും. 
 
ഡിജിറ്റല്‍ മീഡിയകളുടെ ഉപയോഗവും ഇതിന് ഒരു പരിധിവരെ കാരണമാകാം. കുട്ടികളെ എപ്പോഴും വഴക്കു പറയുന്നതും അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതും അവരില്‍ ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്