Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കുടവയർ ബുദ്ധികൂട്ടുമെന്ന് ജപ്പാനീസ് ഗവേഷകർ

Belly fat

അഭിറാം മനോഹർ

, വെള്ളി, 28 ഫെബ്രുവരി 2025 (17:57 IST)
കുടവയര്‍ ഒരുക്കാലത്ത് ഒരു മലയാളി പുരുഷന്റെ ലക്ഷണങ്ങളില്‍ ഒന്നായിരുന്നെങ്കില്‍ ഇന്ന് മാറിയ കാലത്ത് ശരീരസൗന്ദര്യത്തില്‍ കുടവയര്‍ ഒരു പ്രശ്‌നമായാണ് എല്ലാവരും തന്നെ കണക്കാക്കുന്നത്. എന്നാല്‍ തലച്ചോര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കുടവയര്‍ ഉണ്ടാവുന്നത് നല്ലതാണെന്ന ഗവേഷണ ഫലവുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ ടൊഹോ സര്‍വകലാശാല ഗവേഷകര്‍.
 
 കുടവയറിന് കാരണമായ വിസരല്‍ കൊഴുപ്പില്‍ അടങ്ങിയിട്ടുള്ള സി എക്‌സ് 3 സി എല്‍ 1 എന്ന പ്രോട്ടീന്‍ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബിഡിഎന്‍എഫിന്റെ( ന്യൂറോട്രോഫിക് ഘടകം) അളവ് വര്‍ധിപ്പിക്കുമെന്ന് ജെറോസയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കുടവയര്‍ ഒരു തരത്തിലും ആരോഗ്യത്തിന് നല്ലതല്ലെന്ന ആരോഗ്യവിദഗ്ധരുടെ സമീപനത്തിന് വിരുദ്ധമാണ് പഠനത്തിലെ കണ്ടെത്തല്‍.
 
 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ബിഡിഎന്‍എഫ് അനിവാര്യമാണ്. ഇത് തലച്ചോറില്‍ പുതിയ കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്നു. എന്നാല്‍ പ്രായമാകും തോറും ബിഡിഎന്‍എഫിന്റെ അളവില്‍ കുറവുണ്ടാകുന്നു. എന്നാല്‍ കുടവയറിലെ വിസറല്‍ കൊഴുപ്പിലെ സിഎക്‌സ് 3 സിഎല്‍ 1 എന്ന പ്രോട്ടീന്‍ ബിഡിഎന്‍എഫ് അളവ് വര്‍ധിപ്പിക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം ഉയര്‍ത്താം, ആരോഗ്യവും: ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം