Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീറ്റ്‌റൂട്ട് ശീലമാക്കിയാല്‍ നിങ്ങള്‍ ഭയക്കുന്ന ഈ രോഗാവസ്ഥകളെ ഇല്ലാതാക്കാം

ബീറ്റ്‌റൂട്ട് ശീലമാക്കിയാല്‍ നിങ്ങള്‍ ഭയക്കുന്ന ഈ രോഗാവസ്ഥകളെ ഇല്ലാതാക്കാം

ബീറ്റ്‌റൂട്ട് ശീലമാക്കിയാല്‍ നിങ്ങള്‍ ഭയക്കുന്ന ഈ രോഗാവസ്ഥകളെ ഇല്ലാതാക്കാം
, ശനി, 7 ഒക്‌ടോബര്‍ 2017 (14:26 IST)
ആരോഗ്യം പ്രധാനം ചെയ്യുന്ന പച്ചക്കറികള്‍ ശീലമാക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട വിറ്റാമിനുകളുടെ കലവറയാ ബീറ്റ്‌റൂട്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

എല്ലുകള്‍ക്ക് കരുത്ത് പകരുന്ന അയോഡിന്‍, മിനറല്‍സ്, മഗ്നീഷ്യം എന്നിവ ബീറ്റുറൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. അമിത വണ്ണം കുറയുന്നതിനും ബീറ്റുറൂട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. കൂടാതെ ദഹന പ്രക്രീയ വേഗത്തിലാക്കാനും വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ബീറ്റുറൂട്ട് കേമനാണ്.

രോഗാവസ്ഥകളെ തടയുന്നതിനൊപ്പം ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും ശേഷിയുള്ള പോളിഫിനോള്‍സും ബീറ്റെയ്‌നും അടങ്ങിയിട്ടുള്ള ബീറ്റ്‌റൂട്ട് ആഹാരക്രമത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തരുതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആഴ്‌ചയില്‍ മൂന്ന് ദിവസമെങ്കിലും ബീറ്റ്‌റൂട്ട് പതിവാക്കിയാല്‍ ആരോഗ്യം പരിപാലിക്കാന്‍ കഴിയുമെന്നും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛനും അമ്മയും അറിയാന്‍... ഇങ്ങനെയായിരിക്കണം നിങ്ങള്‍ !